Around us

ലൈസന്‍സില്ലാതെ പാമ്പിനെ പിടിച്ച് ഷോ നടത്തിയാല്‍ 3 വര്‍ഷം തടവ് ; നിയമം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ 

THE CUE

പാമ്പുപിടുത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തി നിയമം പരിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതോടെ ലൈസന്‍സില്ലാതെ പാമ്പുകളെ പിടിക്കുന്നത് മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാകും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഒരാഴ്ചയ്ക്കകം പുറത്തിറങ്ങുമെന്നും മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വനംവകുപ്പാണ് ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ ചുക്കാന്‍ പിടിക്കുന്നത്. അശാസ്ത്രീയ രീതികളില്‍ പാമ്പിനെ പിടിക്കുന്നതും അപകടകരമായ സാഹസ പ്രകടനങ്ങള്‍ നടത്തുന്നതും മൂലം നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. കൂടാതെ പാമ്പുകളുടെ സൂക്ഷിപ്പും ക്രയവിക്രയവും തടയുകയുമാണ് ലക്ഷ്യം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മൂര്‍ഖന്റെ കടിയേറ്റ് സക്കീര്‍ ഹുസൈന്‍ എന്ന പാമ്പുപിടുത്തക്കാരന്‍ മരിച്ചത്. ഇദ്ദേഹത്തിന്, മുന്‍പ് 12 തവണ കടിയേറ്റിരുന്നു. ജില്ലാ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ലൈസന്‍സുകള്‍ അനുവദിക്കുക. താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കും. തുടര്‍ന്ന് മതിയായ വൈദഗ്ധ്യം നല്‍കി ലൈസന്‍സ് അനുവദിക്കും.

ഇവര്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ഉറപ്പാക്കും. ലൈസന്‍സ് വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും പൊലീസിനും ഫയര്‍ഫോഴ്‌സിനും ലഭ്യമാക്കും. ലൈസന്‍സെടുക്കാന്‍ ഒരു വര്‍ഷം കാലയളവുണ്ടാകും. ഇവര്‍ ഉപകരണങ്ങളുടെ സഹായത്താല്‍ ശാസ്ത്രീയ രീതിയില്‍ പാമ്പിനെ പിടികൂടി അധികൃതരെ അറിയിച്ച് കാട്ടില്‍ വിടുകയാണ് ചെയ്യേണ്ടത്. മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ പാമ്പിനെ പിടിക്കുന്നതും തുടര്‍ന്ന് അതിനെ ഉപയോഗിച്ച് പ്രകടനം നടത്തുന്നതുമാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. വാവ സുരേഷടക്കം ഈ രംഗത്തുള്ള നിരവധി പേര്‍ പലകുറി പാമ്പിന്റെ കടിയേറ്റവരാണ്. പിടികൂടുന്ന പാമ്പുകളെ ഉപയോഗിച്ചുള്ള പ്രദര്‍ശനം പാടില്ലെന്ന് നിലവിലെ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ നിരീക്ഷണവും ഇടപെടലും കര്‍ശനമാക്കുകയാണ് വനംവകുപ്പ്. ശാസ്ത്രീയ പാമ്പുപിടുത്തക്കാരായ നൂറിലേറെ ഉദ്യോഗസ്ഥര്‍ നിലവില്‍ വനംവകുപ്പിലുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT