Around us

ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തും ; നടപടി മെയ് മാസത്തില്‍ വിരമിക്കാനിരിക്കെ 

THE CUE

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തും. നിരന്തര ചട്ടലംഘനം ആരോപിച്ചാണ് സര്‍ക്കാര്‍ നടപടി. ഇതുസംബന്ധിച്ച നിര്‍ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. എന്നാല്‍ ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകമാണ്. കൂടാതെ ഇദ്ദേഹത്തില്‍ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടേണ്ടതുമുണ്ട്. നിലവില്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയാണ് അദ്ദേഹം.

മെയ് മാസത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് വീണ്ടും അച്ചടക്ക നടപടിക്ക് വിധേയനാകുന്നത്. സര്‍ക്കാര്‍ അനുമതി തേടാതെ പുസ്തകം എഴുതിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. സര്‍ക്കാര്‍ ഓഖി ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് 2017 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു.

2019 ന്റെ അവസാനത്തോടെയാണ് മെറ്റല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡിയായി നിയമനം ലഭിച്ചത്. സര്‍വീസ് ചട്ടലംഘനങ്ങളിലൂടെ ഗുരുതര വീഴ്ച വരുത്തിയെന്നാണ്‌ ജേക്കബ് തോമസിനെതിരായ അന്വേഷണത്തിലെ കണ്ടെത്തല്‍. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടരി രാജീവ് സദാനന്ദനാണ് അദ്ദഹത്തിനെതിരെ അന്വേഷണം നടത്തിയത്. 1985 ബാച്ച് ഐപിഎസ് ഓഫീസറായ ജേക്കബ് തോമസ് 2015 ലാണ് ഡിജിപി പദവിയിലെത്തിയത്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT