Around us

‘ഗാന്ധിവധത്തിലെ സത്യങ്ങള്‍ മായ്ക്കുന്നു’;വെടിയേറ്റ് വീണതടക്കം സ്മൃതി ഗ്യാലറിയിലെ ചിത്രങ്ങള്‍ നീക്കിയതില്‍ ആഞ്ഞടിച്ച് തുഷാര്‍ ഗാന്ധി 

THE CUE

ഗാന്ധിസ്മൃതി ഗ്യാലറിയില്‍ നിന്ന് ബാപ്പു വെടിയേറ്റുവീണ നിമിഷങ്ങളുടെ ചിത്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയതിനെതിരെ ആഞ്ഞടിച്ച് കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. ഗാന്ധിവധത്തിലെ സത്യങ്ങള്‍ മായ്ച്ചുകളയാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശമനുസരിച്ചാണ് സുപ്രധാന ചിത്രങ്ങള്‍ നീക്കിയത്. ചിത്രങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കണം. കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ല. ഗാന്ധിസ്മൃതിയിലെ ചുവരുകളില്‍ നിന്ന് ആ ചിത്രങ്ങള്‍ നീക്കം ചെയ്യപ്പെട്ടത് ഹൃദയഭേദകമായ കാഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹി തീസ് ജനുവരി മാര്‍ഗിലെ ഗാന്ധിസ്മൃതി ഗ്യാലറിയില്‍ നിന്നാണ് അദ്ദേഹം വെടിയേറ്റുവീണ ചിത്രങ്ങള്‍ എടുത്തുമാറ്റിയിരിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഗാന്ധി അവസാന നാളുകളില്‍ ചെലവഴിച്ചതും നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റ് രക്തസാക്ഷിയായതും ഇവിടെവെച്ചായിരുന്നു. പിന്നീട് ഈ സ്ഥലം മ്യൂസിയമാക്കി. വിഖ്യാത ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്യര്‍ ബ്രെസണ്‍ പകര്‍ത്തിയ ഗാന്ധിയുടെ അന്ത്യനിമിഷങ്ങളടക്കം ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാല്‍ ഡിജിറ്റൈസേഷന്റെ പേരുപറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഈ ചിത്രങ്ങള്‍ നീക്കുകയായിരുന്നു. കേന്ദ്രസാസാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഗാന്ധിസ്മൃതിയുടെ ചെയര്‍മാന്‍ പ്രധാനമന്ത്രിയാണ്.നിറംമങ്ങിയതിനാലാണ് ഫോട്ടോകള്‍ മാറ്റിയതെന്നും അവ ഡിജിറ്റല്‍ വേര്‍ഷനിലുണ്ടെന്നുമാണ് സാംസ്‌കാരികമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന്റെ വാദം. എന്നാല്‍ ഡിജിറ്റലില്‍ ചിത്രങ്ങള്‍ തോന്നിയതുമാതിരി ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും യാതൊരു കുറിപ്പും ചേര്‍ക്കാതെയാണ് ചേര്‍ത്തിരിക്കുന്നതെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT