Around us

വിളിപ്പുറത്തുണ്ട്, കര്‍ഷകരുടെ ഏത് ആവശ്യവും ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് പ്രധാനമന്ത്രി

കര്‍ഷകരുടെ ഏത് ആവശ്യത്തിനും വിളിപ്പുറത്തുണ്ടെന്ന് പ്രധാനമന്ത്രി. കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തിൽ മാറ്റമില്ലെന്നും തുടർ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. വിഷയത്തിൽ തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരോട് പറഞ്ഞതുതന്നെയാണ് തനിക്കും ആവര്‍ത്തിക്കാനുള്ളതെന്നും സമവായത്തിലെത്തിയിട്ടില്ലെങ്കിലും കര്‍ഷകര്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ചര്‍ച്ചകളിലൂടെ വേണം പ്രശ്‌നപരിഹാരത്തിലെത്താൻ. 18 മാസത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന് സര്‍ക്കാർ നൽകിയ വാക്ക് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇക്കാര്യം നിങ്ങൾ ഒപ്പമുളളവരെ അറിയിക്കുക. രാജ്യത്തിന്റെ നന്മയെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്, കർഷകർക്ക് ഏതു സമയത്തും സര്‍ക്കാരിനെ സമീപിക്കാം', പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷക സമരം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നാണ് പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായം. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, തൃണമൂല്‍ നേതാവ് സുദീപ് ബന്ധോപാധ്യായ, ശിവസേന എം.പി. വിനായക റൗട്ട് തുടങ്ങിയവര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായങ്ങൾ വ്യക്തമാക്കിയിരുന്നു. കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടൻ സ്വീകരിക്കണമെന്നാണ് ഇവർ യോ​ഗത്തിൽ മുന്നോട്ട് വെച്ച ആവശ്യം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT