Around us

ഫോണ്‍ ചോര്‍ത്തുന്നു; മക്കളുടെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു; സര്‍ക്കാര്‍ ഭയക്കുന്നതെന്തിനെന്ന് പ്രിയങ്ക

സര്‍ക്കാര്‍ തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തന്റെ ഫോണ്‍ നിരന്തരം ചോര്‍ത്തുന്നു. യോഗി സര്‍ക്കാര്‍ എന്തിനാണ് തങ്ങളെ ഭയക്കുന്നത്. അവര്‍ക്ക് വേറെ ജോലിയൊന്നുമില്ലേയെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെ അനുകരിച്ച് വനിതാ ശാക്തീകരണ പരിപാടിയില്‍ പങ്കെടുത്തുവെന്ന് പ്രിയങ്കാ ഗാന്ധി പരിഹസിച്ചു. സ്ത്രീകള്‍ക്കിടയില്‍ കോണ്‍ഗ്രസിന് സ്വാധീനം ഉണ്ടാകുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശങ്കയുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

യു.പി സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഉന്നയിച്ചിരുന്നു. എല്ലാവരുടെയും ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. ഇത് വൈകുന്നേരം മുഖ്യമന്ത്രി യോഗി കേള്‍്ക്കുന്നുവെന്നും അഖിലേഷ് യാദവ് ആരോപിച്ചു. അഖിലേഷ് അധികാരത്തിലിരിക്കെ ഇങ്ങനെ ചെയ്തിട്ടുണ്ടാകാമെന്നായിരുന്നു യോഗിയുടെ മറുപടി.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT