Around us

നീണ്ട അവധി അനധികൃത നിര്‍മ്മാണത്തിനും ഖനനത്തിനും ഇടയാക്കുമെന്ന് ആശങ്ക; തടയാന്‍ സ്‌ക്വാഡുകള്‍

THE CUE

തുടര്‍ച്ചയായ അവധി ദിനങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് അനധികൃത പ്രവര്‍ത്തനങ്ങള്‍ വ്യാപകമായേക്കുമെന്ന് ആശങ്ക. ദീര്‍ഘ അവധി ദിനങ്ങള്‍ മറയാക്കി അനധികൃത നിര്‍മ്മാണവും ഖനനവും നടത്തുന്ന മുന്‍കാല അനുഭവം മുന്നിലുള്ളതിനാല്‍ പ്രത്യേക സ്‌ക്വാഡുകളെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. കരിങ്കല്‍, ചെങ്കല്‍, മണ്ണ്, മണല്‍ ഖനനങ്ങളും ചതുപ്പ് നിലങ്ങള്‍ മണ്ണിട്ട് മൂടലും തുടര്‍ച്ചയായ അവധി ദിനങ്ങളില്‍ വ്യാപകമാകാറുണ്ട്.

ഉദ്യോഗസ്ഥര്‍ നീണ്ട അവധിയില്‍ പ്രവേശിക്കുന്നത് മൂലം സ്റ്റോപ്പ് മെമ്മോ നല്‍കലും വാഹനം പിടിച്ചെടുക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ ഇല്ലാതാകുന്ന സാഹചര്യമാണ് ചിലര്‍ മുതലെടുക്കുന്നത്. സ്‌റ്റോപ് മെമോ ഒഴിക്കാന്‍ രണ്ടാം ശനി, ഞായര്‍ ദിനങ്ങളില്‍ തുടര്‍ച്ചയായി ലഭിക്കുന്ന അവധി ഉപയോഗിക്കാറുണ്ട്. കുന്നിടിക്കലിനും വയല്‍ നികത്തലിനും ശേഷമുള്ള സ്‌റ്റോപ് മെമ്മോയ്ക്ക് കടലാസിന്റെ വില മാത്രമാണുണ്ടാകുക. സെപ്റ്റംബര്‍ 16നാണ് അടുത്ത പ്രവൃത്തി ദിനമെന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക നിരീക്ഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അനധികൃത നടപടികള്‍ തടയാന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ എട്ട് ഞായറാഴ്ച്ച മുതല്‍ എട്ട് ദിവസത്തേക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. ഓണാവധിക്ക് പുറമേ മുഹറം, ശ്രീനാരായണഗുരു ജയന്തി എന്നിവയും വരുന്നതാണ് നീണ്ട അവധിക്ക് കാരണം. ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT