Around us

പ്രളയം: അടിയന്തിര സഹായം കിട്ടാതെ 37,617 കുടുംബങ്ങള്‍; ഓണത്തിന് മുമ്പ് എല്ലാവര്‍ക്കുമെന്ന വാക്ക് പാലിക്കാനായില്ല

THE CUE

ഓണമെത്തിയിട്ടും അടിയന്തിര ദുരിതാശ്വാസ സഹായം കിട്ടാതെ 37,617 ദുരന്തബാധിത കുടുംബങ്ങള്‍. 90,579 പ്രളയബാധിത കുടുംബങ്ങള്‍ക്കും ഓണത്തിന് മുന്‍പ് 10,000 രൂപ ധനസഹായമെത്തിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിക്കാനായില്ല. പട്ടികയിലെ 52,962 കുടുംബങ്ങള്‍ക്കായി 52 കോടി രൂപയാണ് സര്‍ക്കാരിന് വിതരണം ചെയ്യാനായത്.

റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ പരിശോധന വൈകിയതാണ് ഓണക്കാലത്ത് ആശ്വാസമാകേണ്ടിയിരുന്ന സഹായം ദുരിതബാധിതര്‍ക്ക് കിട്ടാതെ പോകാന്‍ കാരണം.

അര്‍ഹരായ കുടുംബങ്ങളുടെ വിവരങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും പരിശോധിച്ച് വരികയാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. വില്ലേജ് ഓഫീസര്‍മാരും പഞ്ചായത്ത് സെക്രട്ടറിമാരും ചേര്‍ന്ന് തയ്യാറാക്കിയ പട്ടികയില്‍ ശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് എന്നത്തേക്ക് സഹായം എത്തിക്കാനാകുമെന്ന് റവന്യൂ-പഞ്ചായത്ത് വകുപ്പുകള്‍ വ്യക്തമാക്കുന്നില്ല. മുഹറം, ഓണം, ശ്രീനാരായണഗുരു ജയന്തി അവധികള്‍ മൂലം സര്‍ക്കാര്‍ ഓഫീസുകള്‍ തുടര്‍ച്ചയായി അടഞ്ഞു കിടക്കുന്നതും സഹായം വിതരണ വൈകിപ്പിക്കുന്നു.

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

SCROLL FOR NEXT