Around us

പാറപൊട്ടിക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിച്ചു; മഴ കുറഞ്ഞതിനാലെന്ന് സര്‍ക്കാറിന്റെ വിശദീകരണം 

THE CUE

സംസ്ഥാനത്ത് പാറപൊട്ടിക്കുന്നതിനും ഖനനത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. മഴ കുറഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. 24 മണിക്കൂര്‍ മഴ പെയ്താല്‍ വീണ്ടും നിയന്ത്രണം കൊണ്ടു വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കനത്ത മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ സാഹചര്യത്തിലായിരുന്നു പാറഖനനം പൂര്‍ണമായി നിരോധിച്ചത്. സംസ്ഥാന പരിസ്ഥതി ആഘാത നിര്‍ണയ അതോറിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു നടപടി.

സര്‍ക്കാറിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന 750 ക്വാറികളാണ് ഉള്ളത്. വനത്തിനുള്ളിലടക്കം പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികളും ഉണ്ട്. പാറഖനനവും ചെങ്കല്‍ ഖനനവും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സംസ്ഥാനത്ത് പാറഖനനം അനിയന്ത്രിതമായി നടക്കുന്നുണ്ടെന്ന് പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി കണ്ടെത്തിയിരുന്നു. ക്വാറികള്‍ അശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്നത് ഉരുള്‍ പൊട്ടലിന് കാരണമാകുന്നുവെന്നും ആരോപണമുണ്ട്.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT