Around us

'65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ പുറത്തിറങ്ങരുത്'; കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 65 വയസ്സിന് മുകളില്‍ പ്രായമായവര്‍ പുറത്തിറങ്ങരുത്. 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടിനുള്ളിലിരിക്കണം. രാജ്യാന്തര യാത്രാ വിമാനങ്ങള്‍ക്കും ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒഴികെയുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇളവുണ്ട്. മന്ത്രിസഭ ഉപസമിതി യോഗത്തിന് ശേഷമാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് 19 ഇന്ത്യയില്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്നും സമൂഹ വ്യാപനം തടയണമെന്നും ഐസിഎംആര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.

വിമാനങ്ങള്‍ക്കുള്ള വിലക്ക് ഈ മാസം 22നാണ് തുടങ്ങുക. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. അതിന് ശേഷം കാര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം തീരുമാനമെടുക്കും. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് വേണ്ടി പ്രത്യേക വിമാനം അയക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

SCROLL FOR NEXT