Around us

‘പ്രതിപക്ഷം ഭരണഘടന വായിക്കണം’, ഇന്ത്യ വെറും ബനാന റിപ്പബ്ലിക്ക് അല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 

THE CUE

പ്രതിപക്ഷം ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷത്തിന്റെ പ്രമേയം സര്‍ക്കാര്‍ തള്ളിയതിനെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ കോഴിക്കോട് പറഞ്ഞു. ഉത്തരവാദിത്തത്തെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. ഉത്തരവാദിത്തമില്ലാതെ സംസാരിക്കുന്നവരോട് പ്രതികരിക്കാനില്ല. ഗവര്‍ണറുടെ ചുമതലയാണ് താന്‍ നിര്‍വഹിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യ വെറും ബനാന റിപ്പബ്ലിക് അല്ല. ജനാധിപത്യവും നിയമ ചട്ടങ്ങളും പാലിക്കുന്ന രാഷ്ട്രമാണ്. രാജ്യത്ത് ഏറെ വൈവിധ്യങ്ങളുണ്ട്. എന്നാല്‍ നമ്മള്‍ ഒറ്റ രാജ്യവും ഒറ്റ ജനതയുമായാണ് നിലകൊള്ളുന്നത്. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും കേരളം മികച്ച സംസ്ഥാനമാണ്. സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നതാണ് രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും പുരോഗതിക്ക് നല്ലതെന്നും ഗവര്‍ണര്‍ പറഞ്ഞു.

എനിക്കെതിരായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറയരുത്. വിമര്‍ശനങ്ങള്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടാകണം. ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

SCROLL FOR NEXT