Around us

'നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നത് ഭീകരവാദത്തിന് തുല്യം'; ഷഹീന്‍ബാഗ് സമരത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നത് ഭീകരവാദം പോലെയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഷഹീന്‍ബാഗിലെ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച ഗവര്‍ണര്‍ റോഡുകള്‍ തടസപ്പെടുത്തുന്നത് അഭിപ്രായം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണ്. ഹിംസയുടെ രൂപത്തില്‍ മാത്രമല്ല അക്രമങ്ങള്‍ വരുന്നത്. പല രൂപത്തിലും വരാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ അറിയിക്കാം. വിയോജിപ്പുകളെ എതിര്‍ക്കുന്നവരെ തടഞ്ഞു നിര്‍ത്തുന്നത് തീവ്രവാദത്തിന്റെ മറ്റൊരു രൂപമാണ്. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിലെ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമ്മതിക്കാതെ ബഹളം വെച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ ദില്ലി ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തെ വിമര്‍ശിച്ച് നേരത്തെയും ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. നിയമം കൈയ്യിലെടുക്കലാണിത്. ജനജീവിതം തടസ്സപ്പെടുത്തുന്നു. കടുത്ത നിലപാട് തുടരുന്നവരുമായി ചര്‍ച്ച നടത്താന്‍ പോലും കഴിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT