Around us

കാവി ത്യാഗത്തിന്റെ നിറം, കണ്ണിന് കൂടുതല്‍ കുളിര്‍മ നല്‍കുന്ന നിറം കാവിയെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

ഹിജാബ് വിവാദം പെണ്‍കുട്ടികളെ വീട്ടില്‍ തളച്ചിടാനുള്ളതിന്റെ ഭാഗമായി നടക്കുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ്് മുഹമ്മദ് ഖാന്‍. ഹിജാബ് ഇസ്ലാമിലുള്ളവരാണെന്ന് പറയുന്നവര്‍ ഗൂഢാലോചനക്കാരാണെന്നും അരിഫ് മുഹമ്മദ് ഖാന്‍

കണ്ണിന് കൂടുതല്‍ കുളിര്‍മ നല്‍കുന്ന നിറം കാവിയാണ്. കാവി ത്യാഗത്തിന്റെ നിറമാണ് സൂചിപ്പിക്കുന്നതെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കുന്ന ജീവിതത്തെയാണ് കാവി നിറം പ്രതിനിധാനം ചെയ്യുന്നത് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകള്‍

നിങ്ങള്‍ക്ക് കാവിയില്‍ മതപരമായ നിറം കാണുന്നുണ്ടായിരിക്കാം. പക്ഷേ എനിക്ക് കാവി നിറം എന്നത് കണ്ണിന് കുളിര്‍മ നല്‍കുന്നതാണ്. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ എനിക്ക് കാവി ത്യാഗത്തിന്റെ നിറമാണ്.

നമുക്ക് ത്രിവര്‍ണ പതാകയുണ്ട്, അതില്‍ കാവി ഹിന്ദുക്കളാണ്, വെള്ള മറ്റു വിഭാഗത്തിലുള്ളവര്‍ , പച്ച മുസ്ലിംകള്‍ ആണെന്നൊക്കെ പറയുന്ന വിചിത്ര വാദമുണ്ട്. ഇതൊന്നും ഒന്നും അറിയാതെ പറയുന്നതാണ്.

ഇന്ത്യന്‍ സംസ്‌കാരത്തില്‍ കാവി എന്ന് പറയുന്നത് ത്യാഗമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതാണ് അത് കാണിക്കുന്നത്. പച്ച നിറം മുസ്ലിംകളെയല്ല പ്രതിനിധാനം ചെയ്യുന്നത്, അത് പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകള്‍ വിദേശ ഭരണത്തിന് കീഴിലായതുകൊണ്ടാണ് ഇത്തരം ചിന്തയുണ്ടാകുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT