Around us

‘തന്നെ അറിയിച്ചില്ല, സര്‍ക്കാരിന്റേത് പ്രോട്ടോക്കോള്‍ ലംഘനം’; പൗരത്വ നിയമത്തില്‍ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെ ഗവര്‍ണര്‍ 

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന് കോടതിയെ സമീപിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ ഭരണഘടനാമേധാവിയായ തന്നെ അറിയിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് താന്‍ വിവരമറിഞ്ഞത്. സര്‍ക്കാരിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും, നടപടി പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

താനൊരു റബര്‍ സ്റ്റാമ്പല്ലെന്ന് പറഞ്ഞ ഗവര്‍ണര്‍, വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനോട് ചില കാര്യങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍ വ്യക്തത ആവശ്യമുണ്ടെന്നും പറഞ്ഞു. സഭ ചേരാനിരിക്കുന്നതിന് മുമ്പ് ഓര്‍ഡിനന്‍സ് എന്തിനാണെന്നും ഗവര്‍ണര്‍ ചോദിച്ചു. ഭരണഘടനയും നിയമവും ആരും മറികടക്കരുത്. എല്ലാവരും നിയമത്തിന് താഴെയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്നായിരുന്നു ഗവര്‍ണര്‍ ബുധനാഴ്ച പറഞ്ഞത്. നിയമപരമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയതെന്നും, നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെ മാത്രമാണ് താന്‍ എതിര്‍ത്തതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT