ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍   
Around us

സിഎഎ: ‘സുപ്രീംകോടതിയെ ആര്‍ക്കും സമീപിക്കാം’; സര്‍ക്കാറിന്റെ ഹര്‍ജി നിയമപരമെന്ന് ഗവര്‍ണര്‍

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതിയെ ആര്‍ക്കും സമീപിക്കാം. നിയമപരമായ നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെ മാത്രമാണ് താന്‍ എതിര്‍ത്തതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമാണ് സര്‍ക്കാരിന്റെ ഹര്‍ജി. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്റെ ഹര്‍ജിയിലെ വാദം.

നേരത്തെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത് ഭരണ-പ്രതിപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത് തെറ്റാണെന്നായിരുന്നു പ്രതികരണം. നിയമത്തിനെതിരായ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നു ഗവര്‍ണര്‍ ആരോപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് വ്യക്തമാക്കി ദേശീയ മാധ്യമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരസ്യം നല്‍കിയതിനെതിരെയും ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. പൊതുപണം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ആ പണം ചിലവഴിക്കുന്നത് തെറ്റാമെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു.

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

SCROLL FOR NEXT