Around us

‘500 ഉപയോക്താക്കളുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി’; കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ഗൂഗിള്‍

THE CUE

ഇന്ത്യയിലെ 500 ഉപയോക്താക്കളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ചോര്‍ത്തിയെന്ന് ഗൂഗിളിന്റെ വെളിപ്പെടുത്തല്‍. വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലൈ, സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയായിലാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നു ഗൂഗിള്‍ വിശദീകരിക്കുന്നു.

149 രാജ്യങ്ങളിലെ 12,000 യൂസര്‍മാര്‍ക്കാണ് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഗൂഗിള്‍ ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് മേധാവി ഷെയ്ന്‍ ഹാന്റലി വെളിപ്പെടുത്തി.

ചോര്‍ത്തപ്പെട്ട ഉപയോക്താക്കളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല. ഹാക്കിങ്ങിന് നേതൃത്വം നല്‍കിയ സര്‍ക്കാര്‍ സംവിധാനങ്ങളും വെളിപ്പെടുത്തിയിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരാണ് ഇരകളെന്നാണ് പറയുന്നത്.

വാട്‌സ്ആപ്പ് ചോര്‍ത്തലിലും കേന്ദ്രസര്‍ക്കാരിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇസ്രയേലി കമ്പനിക്കെതിരെ വാട്‌സ്ആപ്പ് നിയമനടപടി ആരംഭിച്ചിരുന്നു. 20 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വാട്‌സ്ആപ്പ് സമ്മതിച്ചിരുന്നു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT