Around us

പേടിഎമ്മിനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കി

പ്രമുഖ പേയ്‌മെന്റ് ആപ്ലിക്കേഷനായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കി. ഗൂഗിളിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. അതേസമയം പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മണി, പേടിഎം മാള്‍ തുടങ്ങി കമ്പനിയുടെ മറ്റ് ആപ്പുകള്‍ ലഭ്യമാണ്. കൂടാതെ ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ പേടിഎം കിട്ടും. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പേടിഎം നിരന്തരം ലംഘിച്ചതാണ് നടപടിക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്‌. ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഗൂഗിള്‍ പലകുറി പേടിഎമ്മിന് നിര്‍ദേശം നല്‍കിയിരുന്നു. അത്തരത്തില്‍ ഫലപ്രദമായ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.

പേടിഎം ആപ്പ് താല്‍ക്കാലികമായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമല്ലെന്നും വൈകാതെ തിരിച്ചെത്തുമെന്നും കമ്പനി വിശദീകരിക്കുന്നു. എല്ലാവരുടെയും പണം പൂര്‍ണമായും സുരക്ഷിതമായിരിക്കും. സാധാരണനിലയില്‍ തന്നെ വൈകാതെ ആപ്പ് ഉപയോഗിക്കാനാകുമെന്നുമാണ് കമ്പനിയുടെ അറിയിപ്പ്. പേടിഎമ്മിനെ നീക്കിയതിന് പിന്നാലെ ഗൂഗിളിന്റെ സുസാനേ, കമ്പനിയുടെ നിമയാവലി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അപകടങ്ങളില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനായി ഞങ്ങള്‍ക്ക് ഇത്രയും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു ആപ്പ് അത് ലംഘിക്കുമ്പോള്‍ അക്കാര്യം ഡെവലപ്പറെ അറിയിക്കുകയും തുടര്‍ന്ന് അതിനെ നീക്കുകയും ചെയ്യും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആപ്പിനെ പ്രശ്‌നരഹിതമാക്കി ലഭ്യമാക്കുന്നതുവരെ ഇത് തുടരും. തുടര്‍ച്ചയായ ലംഘനങ്ങളുണ്ടായതുകൊണ്ടാണ് നടപടിയെന്നുമാണ്‌ പ്രൊഡക്ട് ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്‍ഡ്‌ പ്രൈവസിയുടെ വൈസ് പ്രസിഡന്റായ സുസാനെ വിശദീകരിക്കുന്നത്. ആപ്പിനെ തിരികെ ലഭ്യമാക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് പേടിഎം എന്ന് അറിയുന്നു. ഇന്ത്യന്‍ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഒരു ഉല്‍പ്പന്നമാണ് പേടിഎം. വിജയ് ശേഖര്‍ ശര്‍മയാണ് കമ്പനിയുടെ സ്ഥാപകന്‍. അതേസമയം ചൈനയുടെ ആലിബാബ ഗ്രൂപ്പിന്റെ ഭാഗമായ ഫിന്‍ടെക് ഫേം ആന്‍ഡ് ഫിനാന്‍ഷ്യല്‍സിന്റെ ഫണ്ടിംഗ് സ്വീകരിച്ചുകൊണ്ടുമാണ് പേടിഎം പ്രവര്‍ത്തിക്കുന്നത്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT