Around us

സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന് ജാമ്യം

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. കസ്റ്റംസ് എടുത്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. 60 ദിവസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എന്‍ഐഎ അന്വേഷിക്കുന്ന കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്ത് ഇറങ്ങാനാകില്ല.

17 പ്രതികളില്‍ 10 പേര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചു. നേരത്തെ രണ്ട് തവണ ജാമ്യപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇന്‍കംടാക്‌സും അന്വേഷണം നടത്തുന്നുണ്ട്. കാക്കനാട് ജില്ലാ ജയിലിലാണ് സ്വപ്‌ന സുരേഷ് ഇപ്പോളുള്ളത്.

അടിയന്തരമായി തെളിവുകള്‍ ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എഫ്‌ഐആറിലെ സൂചിപ്പിച്ച കാര്യങ്ങളില്‍ അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്ന് കോടതി അന്വേഷണസംഘത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

SCROLL FOR NEXT