Around us

സ്വര്‍ണ്ണക്കടത്ത് കേസ് : സരിത്തിന്റെയും സ്വപ്‌നയുടെയും സുഹൃത്തിന്റെ ഭാര്യ കസ്റ്റഡിയില്‍

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സരിത്തിന്റെയും ആരോപണവിധേയയായ സ്വപ്‌ന സുരേഷിന്റെയും സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കംസ്റ്റംസ് കസ്റ്റഡിയില്‍. ഇവരെ ഉദ്യോഗസ്ഥസംഘം ചോദ്യം ചെയ്തുവരികയാണ്. തിരുവനന്തപുരം കസ്റ്റംസ് ഓഫീസില്‍വെച്ചാണ് ചോദ്യം ചെയ്യല്‍. അതേസമയം സന്ദീപ് ഒളിവിലാണ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത് സന്ദീപിന്റെ ഉടമസ്ഥതയിലുള്ള കടയായിരുന്നു.

തിരുവനന്തപുരത്തെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്വപ്‌ന സുരേഷ് നേരിട്ടെത്തി ക്ഷണിച്ചിരുന്നെന്നും വളരെ നിര്‍ബന്ധിച്ചപ്പോഴാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും പി ശ്രീരാമകൃഷ്ണന്‍ വിശദീകരിച്ചിരുന്നു. കോണ്‍സുലേറ്റിന്റെ പ്രതിനിധിയെന്ന നിലയിലാണ് അവരെ പരിചയമെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്വപ്‌ന സുരേഷ് ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുവെന്ന് വിവരമുണ്ട്. സ്വപ്‌നയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. അമ്പലമുക്കിലെ ഇവരുടെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. രേഖകളും പെന്‍ഡ്രൈവും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT