Around us

പണി തെറിപ്പിക്കുമെന്ന് ഭീഷണി, സ്വപ്നയെ തിരുവനന്തപുരം വിടാന്‍ സഹായിച്ചു; കൊച്ചിയിലെ ട്രേഡ് യൂണിയന്‍ നേതാവിലേക്ക് അന്വേഷണം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ട്രേഡ് യൂണിയന്‍ നേതാവിന്റെ വീട്ടില്‍ പരിശോധന. ഹരിരാജ് എന്നയാളുടെ ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തിയത്. ഇയാള്‍ ബിഎംഎസ് നേതാവാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡിപ്ലൊമാറ്റിക് പാഴ്‌സലിലെത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടിയപ്പോള്‍ ആദ്യം വിളിച്ചത് ഒരു ട്രേഡ് യൂണിയന്‍ നേതാവാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതേ നേതാവാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണികളെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും രക്ഷപ്പെടാന്‍ സഹായിച്ചതെന്നും കസ്റ്റംസിന് വിവരമുണ്ട്. ബാഗേജ് പിടികൂടിയപ്പോള്‍ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ പണി തെറിക്കുമെന്ന് ഇദ്ദേഹം കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു.

ഉദ്യോഗസ്ഥര്‍ വഴങ്ങാതിരുന്നതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ഇയാള്‍ രംഗത്തിറക്കാനും ഇടപെട്ടു. അതേസമയം പാഴ്‌സല്‍ പൊട്ടിച്ച് പരിശോധിക്കുമെന്ന ഘട്ടം വന്നപ്പോള്‍ യുഎഇയിലേക്ക് തിരികെ അയപ്പിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയെന്നും വിവരമുണ്ട്. ഇത്തരത്തിലുള്ള വഴിവിട്ട നീക്കങ്ങള്‍ ബോധ്യപ്പെട്ടപ്പോഴാണ് ബാഗേജിന് പിന്നില്‍ അനധികൃത ഇടപെടലുണ്ടെന്ന് കസ്റ്റംസ് ഉറപ്പിച്ചതും തുടര്‍ നടപടികളിലേക്ക് കടന്നതും. എന്നാല്‍ തങ്ങള്‍ക്ക് കസ്റ്റംസ് വിഭാഗം സംഘടന ഇല്ലെന്നാണ് ബിഎംഎസിന്റെ വിശദീകരണം. ഹരിരാജ് എന്നൊരു നേതാവ് കൊച്ചിയിലോ തിരുവനന്തപുരത്തോ ഉള്ളതായി അറിയില്ല. രണ്ടിടത്തും അന്വേഷിച്ചിട്ടും ഇങ്ങനെയൊരു പേരുള്ള ആള്‍ ഉള്ളതായി കണ്ടെത്താനായിട്ടില്ല. പ്രാദേശികമായി ആരെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ച് വരികയുമാണ് എന്നാണ് ബിഎംഎസ് സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ വിശദീകരണം.

രണ്ടാം വരവ് വെറുതെയാകില്ല; ശ്രദ്ധ നേടി 'മോഹിനിയാട്ടം' ഫസ്റ്റ് ലുക്ക്

തൃശൂരില്‍ സുരേഷ് ഗോപി ഫാക്ടര്‍ ഇനി വര്‍ക്കാകുമോ? POLLPOINT

ആശ്വാസമേകാത്ത ആശ്രയം; എന്താണ് ട്രോമ ബോണ്ടിംഗ്? POLLPOINT

The Roar just got Louder; 'കാട്ടാളൻ' മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ടി സീരീസ്

തിയറ്ററുകളിൽ പ്രദർശനം തുടർന്ന് 'അനോമി'; സക്സസ് ട്രെയ്‌ലർ പങ്കുവെച്ച് മോഹൻലാലും മമ്മൂട്ടിയും

SCROLL FOR NEXT