Around us

ഇ.ഡിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് വി.ഡി. സതീശന്‍, നിലപാട് മാറ്റിയതിന് നന്ദിയെന്ന് മുഖ്യമന്ത്രി; സഭയില്‍ പ്രതിപക്ഷ ബഹളം

സ്വര്‍ണക്കടത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേസ് കേരളത്തില്‍ നിന്ന് മാറ്റിയാല്‍ സംസ്ഥാനം ആഗ്രഹിക്കുന്ന സത്യസന്ധമായ അന്വേഷണം നടക്കില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി മേല്‍നോട്ടത്തിലെ സി.ബി.ഐ അന്വേഷണം സതീശന്‍ ആവശ്യപ്പെട്ടത്.

ഇ.ഡിയെ വിശ്വസിക്കാന്‍ പറ്റില്ല. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

വി.ഡി. സതീശന്റെ പരാമര്‍ശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. ഇഡിയെക്കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സി.ബി.ഐ പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.ബി.ഐ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്രം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിക്ക് പേടിയാണെന്ന മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭയില്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

SCROLL FOR NEXT