Around us

ഷോക്കിലാണ്, മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് സ്വപ്‌നയുടെ അമ്മ

മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷിന്റെ അമ്മ മാധ്യമങ്ങളോട്. സത്യത്തിന്റെ കൂടെ നില്‍ക്കുന്നതാണ് തന്റെ ശീലം. ഇങ്ങനെയൊരു വാര്‍ത്ത കേട്ടതിന്റെ ഷോക്കിലാണ്. കള്ളക്കടത്തില്‍ പങ്കുണ്ടെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇത്തരം കാര്യങ്ങളുടെയൊന്നും ആവശ്യമില്ല. പങ്കുണ്ടോയെന്ന് അവളെ നേരില്‍കണ്ട് ചോദിച്ച് ബോധ്യപ്പെടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. സ്വപ്‌ന കുറച്ചുനാളായി വീട്ടില്‍ വരാറില്ല. ഫോണില്‍ കിട്ടാറുമില്ല. മകളെക്കുറിച്ച് ഇത്തരത്തില്‍ യാതൊരു സംശയവും തോന്നിയിട്ടില്ലെന്നും സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ജോലിയുടെ കാര്യങ്ങളൊന്നും തന്നോട് പറയാറില്ല. നല്ലൊരു പൊസിഷനില്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന പോലെ തനിക്കുമറിയാം. എന്തൊക്കെയാണ് സംഭവിച്ചതെന്ന് അറിയില്ല. നേരില്‍ കണ്ടിട്ട് മാസങ്ങളായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒടുവില്‍ ഫോണില്‍ കിട്ടിയത്. ഞായറാഴ്ച വരുമെന്ന് പറഞ്ഞിരുന്നു. വാര്‍ത്തകളില്‍ കാണുന്നതുപോലെ ആഡംബര ജീവിതം നയിക്കുന്നതൊന്നും കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT