Around us

'ആശുപത്രികൾ നാശത്തിന്റെ ദൃശ്യങ്ങളായി മാറുന്നു'; ​ഗാസയിൽ നിശബ്ദത പാലിക്കാൻ കഴിയില്ലെന്ന് ലോകാരോ​ഗ്യ സംഘടന തലവൻ

ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയുടെ പ്രവർത്തനം നിലച്ചു. നിരന്തരമായ വെടിവെപ്പും ബോംബാക്രമണവും മൂലം സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നതായി ഡബ്ള്യു എച്ച് ഒ തലവൻ ടെഡ്രോസ് അദാനോം ഗ്രെബിയേസ് പറഞ്ഞു. .

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ശിഫയിലെ ആരോഗ്യ വിദഗ്ധരുമായി ആശയവിനിമയം പുനഃസ്ഥാപിച്ചു. അവിടുത്തെ സ്ഥിതിഗതികൾ ഭയാനകവും അപകടകരവുമാണ്. ഐക്യരാഷ്ട്രസഭ ഇടപെട്ടു ഉടൻ വെടിനിർത്തൽ കൊണ്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സുരക്ഷിത കേന്ദ്രങ്ങളായിരിക്കേണ്ട ആശുപത്രികൾ മരണത്തിന്റെയും നാശത്തിന്റെയും നിരാശയുടെയും ദൃശ്യങ്ങളായി മാറുമ്പോൾ ലോകത്തിന് നിശബ്ദത പാലിക്കാൻ കഴിയില്ല എന്നും ഡബ്ള്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗ്രെബിയേസ് പറഞ്ഞു. മരണനിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അ​ദ്ദേഹം അറിയിച്ചു.

വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ഇൻക്യുബേറ്ററുകൾ പ്രവർത്തിക്കാത്തതുമൂലം മൂന്ന് നവജാത ശിശുക്കളാണ് കഴിഞ്ഞ ദിവസം മരിച്ചത്. പലസ്തീൻ എൻക്ലേവിന്റെ വടക്ക് ഭാഗത്തുള്ള അൽ-ഷിഫ കോംപ്ലക്സ് ഉൾപ്പെടെയുള്ള ആശുപത്രികൾ ഇസ്രയേൽ സൈന്യം ഉപരോധിച്ചിരിക്കുകയാണെന്നും രോഗികളെ പരിചരിക്കാൻ കഴിയുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT