കുറ്റിപ്പുറം എംഇഎസ് 
Around us

രാഷ്ട്രീയം നിരോധിച്ച ക്യാംപസില്‍ സംഘര്‍ഷം വര്‍ധിച്ചു; കോളേജിനടുത്ത് പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

THE CUE

വിദ്യാര്‍ത്ഥികള്‍ ഗ്യാങ്ങുകളായി തിരിഞ്ഞ് തമ്മിലടിക്കുന്നതിനേത്തുടര്‍ന്ന് കുറ്റിപ്പുറം എംഇഎസ് കോളേജിന് സമീപം പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച കോളേജില്‍ സംഘര്‍ഷം വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് ഹൈക്കോടതി നടപടി. അഞ്ചുവര്‍ഷത്തിനിടെ 59 കേസുകളാണ് കുറ്റിപ്പുറം എംഇഎസ് കോളേജില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോളേജിനകത്ത് നടക്കുന്ന സംഘര്‍ഷങ്ങളേക്കുറിച്ച് രഹസ്യ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. സമാധാനാന്തരീക്ഷം തകരുമെന്ന് തോന്നിയാല്‍ കോളേജില്‍ പ്രവേശിച്ച് നടപടിയെടുക്കണമെന്നും പൊലീസിന് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ഉത്തരവിട്ടു.

മെക്കാനിക്കല്‍ എഞ്ചിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ വകുപ്പുകള്‍ തിരിഞ്ഞും ഗ്യാങ്ങുകളായും വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷമുണ്ടാക്കുന്നത് ഭയപ്പെടുത്തുന്നു.
ഹൈക്കോടതി  
മാര്‍ച്ചില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച കേസില്‍ പ്രതികളായ ഒമ്പത് വിദ്യാര്‍ത്ഥികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി ഉത്തരവ്.

കോളേജിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം പ്രിന്‍സിപ്പാളിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹോസ്റ്റല്‍ സൗകര്യമുണ്ടായിട്ടും വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും പുറത്ത് താമസിക്കുകയാണെന്ന് പ്രിന്‍സിപ്പാള്‍ കോടതിയെ അറിയിച്ചു. ഇതുവഴി കോളേജിന് പുറത്തുള്ള സാമൂഹിക വിരുദ്ധരുമായി അവര്‍ ബന്ധപ്പെടുന്നു. ഹോസ്റ്റലിലേക്ക് മാറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും എംഇഎസ് കോളേജ് പ്രിന്‍സിപ്പാള്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT