Around us

ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി ഇന്ന് ഹാജരാകണം; നടപടി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതില്‍

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി ഇന്ന് പൊലീസിന് മുന്‍പാകെ ഹാജരാകണം. പ്രദീപ് കോട്ടത്തലയാണ് അന്വേഷണസംഘത്തിന് മുന്‍പാകെ എത്തേണ്ടത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ദിലീപിനെതിരെ മൊഴികൊടുത്താല്‍ ജീവഹാനി ഉണ്ടാകുമെന്നടക്കം ഭീഷണിക്കത്തുകള്‍ വന്നതോടെ മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ കാസര്‍ഗോഡ് ബേക്കല്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ജനുവരി 24 ല്‍ വിപിന്‍ലാലിനെ തേടി പ്രദീപ് ബേക്കലില്‍ എത്തുകയും ചെയ്തിരുന്നു. ബന്ധുവിന്റെ ജ്വല്ലറിയിലെത്തി അയാള്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അമ്മയെ ഫോണില്‍ വിളിച്ച് മൊഴി മാറ്റാന്‍ നിര്‍ദേശിച്ചെന്നും വിപിന്‍ലാലിന്റെ പരാതിയിലുണ്ട്. ബന്ധുവിന്റെ ജ്വല്ലറിയിലെത്തിയ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായുണ്ട്. ഫോണ്‍വിളിക്ക് പുറമെ കത്തുകളിലൂടെയും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ദിലീപിന് അനുകൂലമായി മൊഴി നല്‍കിയാല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും എതിരായാല്‍ ജീവന് ഭീഷണിയുണ്ടാകുമെന്നുമായിരുന്നു സന്ദേശം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിപിന്‍ലാലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ അറസ്റ്റ് തടയാന്‍ പ്രദീപ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ വാദം കേട്ട കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകുന്നതുവരെ അറസ്റ്റ് പാടില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.പ്രദീപിന്റെ ജാമ്യാപേക്ഷയില്‍ നാളെയാണ് വിധി പറയുക. സിസിടിവി ദൃശ്യത്തിന് പുറമെ കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും പ്രദീപാണ് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും വ്യക്തമാക്കുന്നതായിരുന്നു.

Ganesh Kumar's Office Secrteray Pradeep Has to Appear Before Police Today

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

SCROLL FOR NEXT