Around us

'ദിലീപിനും വിജയ് ബാബുവിനും രണ്ട് നീതി'; മോഹന്‍ലാല്‍ മറുപടി പറയണമെന്ന് ഗണേഷ് കുമാര്‍, കത്ത് പുറത്ത്

വിജയ് ബാബു വിഷയത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് കത്തയച്ച് ഗണേഷ് കുമാര്‍. ദിലീപിനും വിജയ് ബാബുവിനും രണ്ട് നീതി, ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം എന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ഗണേഷ് കുമാര്‍ മോഹന്‍ലാലിന് കത്തയച്ചത്.

അമ്മയെ ഒരു സംഘം ഹൈജാക്ക് ചെയ്യുന്ന അവസ്ഥയാണുള്ളത്. ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിന് നല്‍കുന്ന ഇളവ് അമ്മയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറയുന്നു. അമ്മയുടെ അംഗത്വഫീസ് രണ്ട് ലക്ഷമായി ഉയര്‍ത്തിയതിനെതിരെയും ഗണേഷ് കുമാര്‍ വിമര്‍ശനം ഉന്നയിക്കുന്നു.

ബിനീഷ് കോടിയേരിയുടെ വിഷയം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ്. അതും പീഡനക്കേസും താരതമ്യം ചെയ്യുന്നത് എന്തിനെന്നും ഗണേഷ് കുമാര്‍. ജഗതി ശ്രീകുമാറിനെ അപമാനിക്കാന്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ശ്രമിച്ചെന്നും വിമര്‍ശനം.

മുമ്പ് ഉന്നയിച്ച വിഷയങ്ങളില്‍ മറുപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അക്കമിട്ട് വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് കത്തെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT