Around us

വിജയ് ബാബുവിനൊപ്പം ഇടവേള ബാബുവിനെ ഗള്‍ഫില്‍ കണ്ടെന്ന് ആരോപണം; അന്വേഷിക്കണമെന്ന് ഗണേഷ് കുമാര്‍

ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു വിദേശത്തേക്ക് കടന്ന സമയത്ത് തന്നെ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു എന്തിന് വിദേശത്തേക്ക് പോയി എന്നത് അന്വേഷിക്കണമെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. ഇടവേള ബാബുവിനെ വിദേശത്ത് പലയിടത്തും കണ്ടതായി ആളുകള്‍ പറയുന്നുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. അമ്മ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെയും ഗണേഷ് കുമാര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അമ്മ ക്ലബ്ബാണോ എന്നത് ഇടവേള ബാബുവും അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലും വ്യക്തമാക്കണമെന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്

ഗണേഷ് കുമാര്‍ പറഞ്ഞത്

സാധാരണ ക്ലബ്ബുകളില്‍ കാണുന്നത് പോലെ ചീട്ട് കളിക്കാനുള്ള സൗകര്യവും ബാറിലുള്ള സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വലിയൊരു ആശങ്കയുണ്ടായി. എന്റെ അറിവില്‍ അമ്മ ഒരു ക്ലബ്ബല്ല. അമ്മ ഒരു ചാരിറ്റബില്‍ സംഘടനയായാണ് രജിസ്റ്റര്‍ ചെയ്തത്. ഏതെങ്കിലും സാഹചര്യത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് ശ്രീ ഇടവേള ബാബുവും അമ്മയുടെ ബഹുമാന്യനായ പ്രസിഡന്റ് മോഹന്‍ലാലും വ്യക്തമാക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.

അമ്മയില്‍ ജോലി ചെയ്യുന്ന ആളുകള്‍ വാര്‍ദ്ധക്യത്തില്‍ കഷ്ടപ്പെടാന്‍ പാടില്ല. അവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കാന്‍ കഴിയണം എന്ന ലക്ഷ്യത്തിലാണ് ഈ സംഘടന ആരംഭിക്കുന്നത്. ഒരു ക്ലബ്ബായി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ ഇടവേള ബാബു തന്റെ സ്റ്റേറ്റ്മെന്റ് പിന്‍വലിച്ച് മാപ്പ് പറയണം. അമ്മ ക്ലബ്ബായി മാറിയെന്ന് ഇടവേള ബാബു പ്രഖ്യാപിച്ചാല്‍ ആ നിമിഷം അമ്മയില്‍ നിന്ന് ഞാന്‍ രാജിവെക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ്. എനിക്കങ്ങനെയൊരു ക്ലബ്ബില്‍ അംഗമായിരിക്കാന്‍ താത്പര്യമില്ല.

ആരോപണവിധേയനായ ആള്‍ അമ്മയില്‍ നിന്ന് രാജിവെച്ച് പോയി. മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ടാണ് രാജികൊടുത്തതെന്ന് പറയുന്നു. സ്വയം വെച്ചതാണെന്ന് പറയുന്നു. അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.

അദ്ദേഹത്തിനെ കോടതി വെറുതെ വിട്ടതായി അറിവില്ല. ദിലീപ് എന്താണോ ചെയ്തത് അത് ഇദ്ദേഹവും ചെയ്യണം. ഇദ്ദേഹം ഇന്ത്യയ്ക്ക് പുറത്തേക്ക് കടന്ന സമയത്ത് ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്തിന് വിദേശത്തേക്ക് പോയി. അവിടെ പലയിടത്തും കണ്ടതായി പറയുന്നു ഇതേസമയത്ത് തന്നെ. അതൊക്കെ എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT