Around us

എന്റെ വിവാഹം നടത്തിത്തന്ന അമ്മയാണ് നടന്നുമറഞ്ഞിരിക്കുന്നത് ; ജി സുധാകരൻ

കെ.ആർ.ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലികൾ നേർന്ന് ജി സുധാകരൻ .

അത്യന്തം വൈകാരികമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോവുന്നത്. കേരളത്തിന്റെ ഭൂതകാല ജന്മിത്വ പ്രാമാണിത്തത്തേയും കീഴാള ദൈന്യങ്ങളേയും കീഴ്മേൽ മറിച്ച അസാമാന്യവ്യക്തിത്വമാണ് സ.ഗൗരിയമ്മ എന്നത് പൊതു ബോധ്യമാണല്ലൊ.

കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ഏക വനിതാ അംഗമായി റവന്യു,എക്സ്സൈസ് മന്ത്രിയായിരിക്കെയാണ് ഭൂപരിഷ്കരണ നിയമത്തിനും കാർഷിക പരിഷ്കരണ നിയമത്തിനും വിത്തു വീഴുന്നത്.

സ്ത്രീകൾ പിന്നാമ്പുറത്ത് മാത്രം കഴിയാൻ വിധിക്കപ്പെട്ട കാലത്ത് ബിരുദവും നിയമബിരുദവും നേടുകയും പൊതു രംഗത്തേയ്ക്ക് കടന്നു വന്ന് കേരളത്തിന്റെ വിപ്ലവ നക്ഷത്രമാവുകയും പൊതു സമൂഹത്തിന്റെ അഭിമാനമാവുകയും ചെയ്തത് ലോകം വിസ്മയത്തോടെ കണ്ടു. അതിഭീകരമായ നിരവധി പോലീസ് മർദ്ദനങ്ങൾക്ക് സഖാവ് ഇരയായി.

സമരതീക്ഷ്ണമായ ജീവിതത്തിലൂടെ സഖാവ് ലക്ഷങ്ങളുടെ ജീവിതം മാറ്റിമറിച്ചു. ഫ്യൂഡൽ പ്രഭുക്കന്മാരുടെ നെഞ്ചത്ത് കുത്തിയ തീപ്പന്തങ്ങളായിരുന്നു കുടിയിറക്ക് വിരുദ്ധ ഓർഡിനൻസും കർഷക ബന്ധ ബില്ലും. ജനജീവിതത്തെ ഇത്രയധികം നേരിട്ട് സ്വാധീനിച്ച നേതാക്കൾ വിരളമാണ്.

വ്യക്തിപരമായി എന്റെ വിവാഹം നടത്തിത്തന്ന അമ്മയാണ് നടന്നുമറഞ്ഞിരിക്കുന്നത്. ഹൃദയം തൊടുന്ന വേദനയോടെ ധന്യാഭിവാദ്യങ്ങൾ.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT