Around us

അയോധ്യക്ഷേത്രനിര്‍മ്മാണ ഫണ്ട് പിരിവ്, ആര്‍.എസ്.എസ് പരിപാടിയുടെ ഭാഗമായി സി.പി.എം നേതാവും

ആലപ്പുഴയില്‍ ആര്‍.എസ്.എസിന്റെ പരിപാടി ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ വിമര്‍ശനം ശക്തമായിരിക്കെ, വെട്ടിലായി സി.പി.എമ്മും. സി.പി.എം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി എല്‍.തങ്കമ്മാളാണ് ആര്‍.എസ്.എസ് പരിപാടിയുടെ ഭാഗമായത്. ഇവരുടെ ചിത്രം അടക്കം പുറത്തുവന്നിരുന്നു. വിശ്വാസിയായതുകൊണ്ടാണ് താന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു ഇവരുടെ പ്രതികരണം.

ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥപിള്ളയായിരുന്നു ആലപ്പുഴയില്‍ അയോധ്യ ക്ഷേത്ര നിര്‍മ്മാണ ഫണ്ട് പിരിവിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയുള്‍പ്പടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ക്ഷേത്രഭാരവാഹിയെന്ന നിലയിലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നയിരുന്നു രഘുനാഥ പിള്ളയുടെ വിശദീകരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അയോധ്യ ക്ഷേത്ര നിര്‍മാണത്തിന്റെ ഫണ്ട് പിരിവിന്റെ ഉദ്ഘാടനം ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് നടത്തിയത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ എന്നും രഘുനാഥപിള്ള ആരോപിച്ചിരുന്നു.

Fund Collection For Ram Mandir, CPM In Trouble After Congress

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT