Around us

പുനഃപരിശോധന ഹര്‍ജിയുമായി ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയില്‍; പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ ഫ്രാങ്കോ മുളയ്ക്കല്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ഹര്‍ജി നേരത്തെ തള്ളിയ സാഹചര്യത്തിലാണ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്നും അപേക്ഷിച്ചിട്ടുണ്ട്.

പുനഃപരിശോധന ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആവശ്യപ്പെട്ടു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.

പുതിയ സന്യാസ സമൂഹം രൂപീകരിക്കാന്‍ കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ ശ്രമിച്ചിരുന്നുവെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോപണം. ഇവര്‍ക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം നടത്തിയിരുന്നു. ഇതില്‍ പ്രതികാരം ചെയ്യുകയാണ് കന്യാസ്ത്രീയെന്നും ഫ്രോങ്കോ മുളയ്ക്കല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT