Around us

നാലാംക്ലാസുകാരിയെ പീഡിപ്പിച്ചു; ബിജെപി നേതാവായ അധ്യാപകന്‍ ഒളിവില്‍ 

THE CUE

നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ച അധ്യാപകന്‍ ഒളിവില്‍. കണ്ണൂര്‍ പാനൂരാണ് സംഭവം. ബിജെപി നേതാവായ അധ്യാപകന്‍ പത്മരാജനെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. ബിജെപിയുടെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനാണ് അധ്യാപകന്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശുചിമുറിയില്‍ വെച്ചായിരുന്നു അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചത്. അവധി ദിനമായ ശനിയാഴ്ച എന്‍എസ്എസ് ക്ലാസുണ്ടെന്ന് പറഞ്ഞാണ് അധ്യാപകന്‍ കുട്ടിയെ സ്‌കൂളിലേക്ക് വിളിപ്പിച്ചതും പീഡിപ്പിച്ചതും. പീഡനത്തിന് ശേഷം വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

മൂന്നുതവണ കുട്ടി പീഡനത്തിനിരയായെന്ന് മാതൃസഹോദരി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT