Around us

ടി.ആര്‍.പി. തട്ടിപ്പ്: നേരിട്ട് പണം നല്‍കി; റിപ്പബ്ലിക് ടിവിക്കെതിരെ മൊഴി

ടി.ആര്‍.പി. തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവിക്കെതിരെ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി. ചാനല്‍ കാണുന്നതിനായി നേരിട്ട് പണം നല്‍കിയെന്നാണ് മൊഴി. നാല് പേരാണ് മൊഴി നല്‍കിയിരിക്കുന്നത്. റേറ്റിംഗ് തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്കെതിരെയുള്ള കേസില്‍ ഇവരെ സാക്ഷികളാക്കിയേക്കും.

മൊഴി നല്‍കിയവരില്‍ മൂന്ന് പേര്‍ റിപ്പബ്ലിക് ടിവി നേരിട്ട് പണം തന്നുവെന്നാണ് മജിസ്‌ട്രേറ്റിനെ അറിയിച്ചിരിക്കുന്നത്. നാലാമത്തെ സാക്ഷി ബോക്‌സ് സിനിമയ്‌ക്കെതിരെയും സമാനമായ മൊഴി നല്‍കി. മൂന്ന് സാക്ഷികള്‍ റിപ്പബ്ലിക് ചാനലിനെതിരെ മൊഴി നല്‍കിയതായി കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് സ്ഥിരീകരിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പുറത്ത് വിടാന്‍ അദ്ദേഹം തയ്യാറായില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനെതിരെ റിപ്പബ്ലിക് ടിവി രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയിലാണ് റിപ്പബ്ലിക് ടിവിക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേയായിരുന്നു ഇക്കാര്യം ഉന്നയിച്ചത്. കേസ് അട്ടിമറിക്കാന്‍ റിപ്പബ്ലിക് ടിവി ശ്രമിക്കുന്നുവെന്ന് മുംബൈ പൊലീസ് ആരോപിച്ചിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT