Around us

കൊറോണ വരാതിരിക്കാനായി പ്രാര്‍ത്ഥന, പങ്കെടുത്ത 9000 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍; മാപ്പുപറഞ്ഞ് പാസ്റ്റര്‍ 

THE CUE

സൗത്ത് കൊറിയയില്‍ ഷിന്‍ചിയോന്‍ജി ചര്‍ച്ചില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ ലക്ഷണങ്ങളെന്ന് റിപ്പോര്‍ട്ട്. രോഗം വരാതിരിക്കാനായി സംഘടിപ്പിച്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 230,000 പേരില്‍ 9000 പേരിലാണ് കൊറോണ വൈറസ് ബാധാ ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ-ക്കെതിരെയും മറ്റ് 11 പേര്‍ക്കെതിരെയും കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണനിയമം ലംഘിച്ചുവെന്ന് കാട്ടിയാണ് കേസ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സൗത്ത് കൊറിയയില്‍ ഇതുവരെ 21 പേരാണ് രോഗ ബാധയെ തുടര്‍ന്ന് മരിച്ചത്. 3730 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പകുതിയില്‍ കൂടുതല്‍ പേരും ഷിന്‍ചിയോന്‍ജി പള്ളിയിലെ അംഗങ്ങളാണ്. പള്ളിയിലെ ചില അംഗങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ചിരുന്നു. അവരില്‍ നിന്നാകാം രോഗം പടര്‍ന്നതെന്നാണ് നിഗമനം. രോഗം സ്ഥിരീകരിച്ചിട്ടുള്ള 61 വയസുകാരി, രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ തന്നെ പലതവണ പള്ളിയിലെ പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന ലീ മാന്‍ ഹീയുടെ രക്തസാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ മാപ്പുപറഞ്ഞ് ലീ മാന്‍ ഹീ രംഗത്തെത്തി. നിരവധി പേര്‍ക്ക് കൊറോണ ബാധിച്ചു, ഒന്നും മനപൂര്‍വ്വമായിരുന്നില്ല. സര്‍ക്കാരും ജനങ്ങളും തനിക്കും മറ്റ് അംഗങ്ങള്‍ക്കും മാപ്പ് തരണമെന്നും, സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് നന്ദി പറയുന്നതായും ലീ മാന്‍ ഹീ പറഞ്ഞു. നിലവില്‍ ഷിന്‍ചിയോന്‍ജി പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

SCROLL FOR NEXT