Around us

ടീസ്റ്റയുടെ അറസ്റ്റില്‍ സുപ്രീം കോടതി വ്യക്തത വരുത്തണം; മദന്‍ ബി. ലോകൂര്‍

മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതള്‍വാദിന്റെ അറസ്റ്റിനുള്ള കാരണം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജ് മദന്‍ ബി ലോകൂര്‍. സുപ്രീം കോടതിയുടെ ഉദ്ദേശം അവരെ അറസ്റ്റ് ചെയ്യുക എന്നത് തന്നെ ആയിരുന്നോ അതോ അതൊരു നിര്‍ദേശം മാത്രമായിരുന്നോ എന്ന് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മദന്‍ ബി ലോകൂര്‍ ദ വയറില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ടീസ്റ്റയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം തീവ്രവാദവുമായി ബന്ധപ്പെട്ട് അല്ലെന്നിരിക്കിലും എന്തിനാണ് അവരെ അറസ്റ്റ് ചെയ്യാന്‍ ഗുജറാത്ത് ആന്റി ടെററിസം സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു.

'ഞാന്‍ പറയുന്നതില്‍ തെറ്റില്ലെങ്കില്‍, ടീസ്റ്റയുടെ അറസ്റ്റിന് നിര്‍ദേശിച്ച ജഡ്ജിമാര്‍ ഒരു വ്യക്തതവരുത്തണമെന്ന് അപേക്ഷിക്കുന്നു. ടീസ്റ്റയെ അറസ്റ്റ് ചെയ്യുക എന്നത് തന്നെയായിരുന്നോ ഉദ്ദേശമെന്ന് വ്യക്തമാക്കണം. ജഡ്ജിമാര്‍ ടീസ്റ്റയുടെ അറസ്റ്റ് റദ്ദാക്കി അവരെ വിട്ടയക്കണം,' മദന്‍ ബി ലോകൂര്‍ പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും നിരന്തരമായ പൊള്ളയായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്ന ടീസ്റ്റ സെതള്‍വാദിനെ, സുപ്രീം കോടതി അനുശാസിച്ചത് പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT