Around us

വാവാ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ പ്രോഗ്രാമിന് തടയിട്ട് വനം വകുപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ ഉള്‍പ്പടെ, പാമ്പുകളെ പിടിപ്പിച്ച് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള പരിപാടികള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് വനംവകുപ്പ്. ദൃശ്യമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ അടിയന്തരമായി നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കൗമുദി ചാനല്‍ മാനേജിങ് ഡയറക്ടര്‍, മലയാളം കമ്മ്യൂണിക്കേഷന്‍സ് (കൈരളി) മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്ക് എഴുതിയ കത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളും, പരിക്കുകയും വ്യാപകമാണ്. അശാസ്ത്രീയമായ രീതിയില്‍ പാമ്പുകളെ പിടികൂടുന്നതും കൈകാര്യം ചെയ്യുന്നതും ഇത്തരം അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

മനുഷ്യവാസ മേഖലകളില്‍ നിന്ന് പാമ്പുകളെ പിടികൂടി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ വിട്ടയക്കുന്ന പ്രക്രിയ കൃത്യവും ഉത്തരവാദിത്വപരവുമായ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ മാര്‍ഗനീര്‍ദേശം പുറത്തിറിക്കിയിട്ടുണ്ട്. ഇതനുസരിച്ച് പാമ്പുകളെ പിടികൂടി ആളുകള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്നതും, പ്രസിദ്ധിക്കായി മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കുമതിരെ നിയമനടപടി സ്വീകരിക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇത്തരം പ്രവര്‍ത്തികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നത് ജനങ്ങള്‍ക്ക് തെറ്റായ അറിവ് നല്‍കുന്നുവെന്നും, അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നുമുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വനംവകുപ്പിന്റെ കത്തില്‍ പറയുന്നു.

Forest Department Lettest Against Snake Master Program

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT