Around us

ഇരന്ന് വരുന്നവരെ തുരക്കുന്ന ഏര്‍പ്പാട്, വിമാനടിക്കറ്റിന് ബുദ്ധിമുട്ടുന്ന പ്രവാസികളില്‍ നിന്ന് പണമീടാക്കരുതെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍

വിദേശത്ത് നിന്ന് കേരളത്തിലെത്തുന്ന പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ചെലവ് ഈടാക്കുന്ന തീരുമാനത്തിനെതിരെ ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി. ജോലി നഷ്ടപ്പെട്ടവര്‍,സന്ദര്‍ശക വിസയില്‍ വന്ന് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവര്‍,വിമാന ടിക്കറ്റിന് പോലും ബുദ്ധിമുട്ടുന്ന പ്രവാസികള്‍,എങ്ങനെയാണ് മുഖ്യമന്ത്രി ക്വാറന്റീന്റെ ചെലവും കൂടി വഹിക്കുവാന്‍ കഴിയുകയെന്ന് അഷ്‌റഫ് താമരശേരി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

അഷ്‌റഫ് താമരശേരിയുടെ കുറിപ്പ്

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണ പ്രവാസികളെ തികച്ചും ബുദ്ധിമുട്ടിലാക്കുന്ന ഒരു തീരുമാനമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ കണ്ടത്.ജോലി നഷ്ടപ്പെട്ടവര്‍,സന്ദര്‍ശക വിസയില്‍ വന്ന് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവര്‍,വിമാന ടിക്കറ്റിന് പോലും ബുദ്ധിമുട്ടുന്ന പ്രവാസികള്‍,എങ്ങനെയാണ് മുഖ്യമന്ത്രി ക്വാറന്റീന്റെ ചെലവും കൂടി വഹിക്കുവാന്‍ കഴിയുക.ആദ്യം കേന്ദ്ര സര്‍ക്കാര്‍ വിമാനയാത്രക്ക് വേണ്ട ചെലവ് സ്വന്തമായി വഹിക്കണമെന്ന് പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍, കേരള സര്‍ക്കാര്‍ കൂടെയുണ്ട് എന്ന താങ്കളുടെ വാക്കുകളെ വിശ്വസിച്ചവരാണ് ഞങ്ങള്‍.ഇന്ന് താങ്കള്‍ എടുത്ത തീരുമാനം ഒരിക്കലും ന്യായികരിക്കാന്‍ കഴിയില്ല.ഇരന്ന് വരുന്നവരെ തുരക്കുന്ന ഏര്‍പ്പാടായി പോയി ഈ നടപടി.പ്രവാസികള്‍ അവരുടെ ജന്മനാട്ടില്‍ തിരിച്ച് വരേണ്ടത് ഒരോ പ്രവാസികളുടെയും അവകാശമാണ്. അല്ലാതെ ഔദാര്യമല്ല സര്‍,

അങ്ങ് മുമ്പ് പറഞ്ഞത് മുഴുവന്‍ പ്രവാസികളും തിരിച്ച് വന്നാല്‍ അവര്‍ക്ക് വേണ്ട എല്ലാ വിധ സജ്ജീകരണങ്ങളും സര്‍ക്കാര്‍ തയ്യാറാക്കിട്ടുണ്ടെന്നാണ്.ഇപ്പോള്‍ അയ്യായിരത്തില്‍ താഴെ പ്രവാസികള്‍ മാത്രമെ നാട്ടിലെത്തിയിട്ടുളളു.ബാക്കി ലക്ഷകണക്കിന് പ്രവാസികള്‍ ഇവിടെ അനാഥമായി കിടക്കുകയാണ്. പട്ടിണിയിലാണ് പാവപ്പെട്ട മുഴുവന്‍ പ്രവാസികളും,ഇവിടെത്തെ പ്രവാസി വ്യവസായികളുടെയും,മറ്റ് സാമൂഹിക സംഘടനകളുടെ സഹായത്തോടെയാണ് പലരും നാട്ടിലേക്ക് താങ്കള്‍ പറഞ്ഞ വിമാനത്തില്‍ വരുന്നത്.മടങ്ങി വരുമ്പോള്‍ ഒരുകാലത്ത് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കൈനിറയെ സമ്മാനങ്ങളുമായി വരുന്ന പ്രവാസികള്‍ ഇന്ന് കുഞ്ഞുമക്കള്‍ക്ക് ഒരു മിഠായി പോലും വാങ്ങാന്‍ പൈസാ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.ദിവസവും നടക്കുന്ന അങ്ങയുടെ വാര്‍ത്തസമ്മേളനം കോവിഡിന്റെ എണ്ണം കുറയാനുളള പ്രാര്‍ത്ഥനയിലൂടെ മുഴുവനും കാണുന്നവരാണ് ഞങ്ങള്‍.

കേരളത്തില്‍ കോവിഡ് ബാധിച്ചവരുടെയും രോഗം ഭേദമായവരുടെയും ലിസ്റ്റ് താങ്കള്‍ വായിക്കുമ്പോള്‍ താങ്കളുടെ പ്രജകള്‍ ഗള്‍ഫില്‍ മരിച്ച് വീഴുന്നുണ്ട്.വിദേശത്ത് മരണമടയുന്ന സ്വന്തം ജനതക്ക് ആദരാജ്ഞലികള്‍ എന്ന് പറയുന്നത് താങ്കളുടെ നാവില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല.ഇനി പാവപ്പെട്ട പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് സര്‍ക്കാര്‍ വഹിച്ചില്ലെങ്കിലും ഞങ്ങള്‍ പ്രവാസികള്‍ കൂട്ടായി ചേര്‍ന്ന് അതും കൂടി അവര്‍ക്ക് നല്‍കും.അതാണ് ഞങ്ങള്‍ പ്രവാസികള്‍,ഈ ഗള്‍ഫിലെ സുഗന്ധം പെട്ടെന്ന് ഇല്ലാതാവില്ല സര്‍,ഞങ്ങള്‍ അതിജീവിക്കും ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുളള കഴിവ് ഇവിടെത്തെ ഭരണാധികാരികള്‍ക്കുണ്ട്.അതോടൊപ്പം ഞങ്ങളെ പോലെ തന്നെ 200ല്‍ പ്പരം രാജ്യങ്ങളിലുളള വിദേശികളെ സഹോദരങ്ങളായി കണ്ട് കൂടെ ചേര്‍ത്ത് നിര്‍ത്തുവാനുളള നല്ല മനസ്സും.അതുകൊണ്ട് ഞങ്ങളെ തോല്‍പ്പിക്കാനില്ല.ഗള്‍ഫിന്റെ വസന്തക്കാലം ഇനിയും ഉണ്ടാകും..കാരണം ഈ മണ്ണ് സത്യത്തിന്റെതാണ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT