Around us

അമൃതാനന്ദമയി മഠത്തിലെ ആത്മഹത്യ: വിദേശവനിതയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ ആത്മഹത്യ ചെയ്ത വിദേശവനിതയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം. യുകെ സ്വദേശിയായ സിയോന സ്‌റ്റെഫേഡ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടുകയായിരുന്നു. 45 വയസ്സായിരുന്നു.

ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രിയിലാണ്.

ഇന്നലെ ഉച്ചയ്ക്കും സിയോന സ്‌റ്റെഫേഡ് ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പറയപ്പെടുന്നു.സമീപത്തെ കായലിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് കരയ്‌ക്കെത്തിക്കുകയായിരുന്നുവെന്ന് മഠം അധികൃതര്‍ പറഞ്ഞു. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നും രണ്ടാമത്തെ ശ്രമം നടക്കുമ്പോള്‍ എല്ലാവരും പ്രാര്‍ത്ഥനയിലായിരുന്നുവെന്നും അമൃതാനന്ദമയി മഠം വ്യക്തമാക്കി

ജനുവരി 16ന് സന്ദര്‍ശക വിസയിലാണ് സിയോന അമൃതാനന്ദമയി മഠത്തിലെത്തിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മടക്കയാത്ര വൈകി. യുകെയിലേക്ക് തിരിച്ചു പോകാനുള്ള യാത്രകള്‍ ശരിയായിരുന്നുവെന്നും മഠം അധികൃതര്‍ അറിയിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT