Around us

ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനകം പാര്‍ട്ടിവിട്ട് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം; രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപനവും

ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനകം രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മെഹ്താബ് ഹുസൈന്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരം കൂടിയായ മെഹ്താബ് ഹുസൈന്‍ ചൊവ്വാഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിയുടെ മുരളീധര്‍ സെന്‍ ലെയിന്‍ ഓഫീസില്‍ വെച്ചായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പതാക നല്‍കി മെഹ്താബിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എന്നാല്‍ 24 മണിക്കൂറിനകം തന്നെ താന്‍ ബിജെപി വിടുന്നുവെന്ന് മെഹ്താബ് അറിയിക്കുകയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും മെഹ്താബ് പറഞ്ഞു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ഭീഷണികളെ ഭയന്നാണ് മെഹ്താബിന്റെ തീരുമാനമെന്ന് ബിജെപി ആരോപിച്ചു.

'ഇന്ന് മുതല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എനിക്ക് ബന്ധമില്ല. ഈ തീരുമാനത്തില്‍ എന്റെ എല്ലാ അഭ്യുദയകാംക്ഷികളോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. ഈ തീരുമാനം ആരുടെയെങ്കിലും നിര്‍ബന്ധം കൊണ്ട് എടുത്തതല്ല. രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള തീരുമാനം പൂര്‍ണ്ണമായും വ്യക്തിപരമാണ്. ഈ സമയത്ത് ആളുകളോടൊപ്പം നില്‍ക്കാനാണ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ഞാന്‍ തീരുമാനിച്ചത്. പക്ഷേ, ഏത് ജനങ്ങള്‍ക്ക് വേണ്ടിയാണോ ഞാന്‍ രാഷ്ട്രീയത്തിലെത്തിയത് അവര്‍ എന്നെ ഒരു രാഷ്ട്രീയക്കാരനായി കാണാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഭാര്യയും മക്കളും പോലും എന്റെ ഈ തീരുമാനത്തില്‍ വേദനിച്ചു. അതുകൊണ്ടാണ് രാഷ്ട്രീയം വിടാന്‍ തീരുമാനിച്ചത്', മെഹ്താബ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT