Around us

'വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പീഡിപ്പിച്ചു'; ബാങ്ക് ഡയറക്ടറുടെ ആത്മഹത്യക്കുറിപ്പില്‍ സിപിഎം നേതാക്കളുടെ പേരുകളും

എറണാകുളം തൃക്കാക്കരയിലെ പ്രളയദുരിതാശ്വസ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട ബാങ്കിന്റെ ഭരണസമിതി അംഗത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ സിപിഎം കളമശേരി ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണം. മരണത്തിനുത്തരവാദി സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനും ചില പ്രാദേശിക നേതാക്കളുമാണെന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. സിപിഎം നേതാവും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന വി എ സിയാദ് കഴിഞ്ഞ ഞായറാഴ്ചയാണ് ആത്മഹത്യ ചെയ്തത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രളയ ദുരിതാശ്വസ ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സിയാദിന്റെ ആത്മഹത്യ. കഴിഞ്ഞ ദിവസമാമ് സിയാദിന്റെ സ്വകാര്യ ഡയറിയിലെ വിവരങ്ങള്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. സക്കീര്‍ ഹുസൈനും തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി വി ആര്‍ ജയചന്ദ്രന്‍, കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ പി നിസാര്‍ എന്നിവരുടെ പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ലോക്കല്‍ സെക്രട്ടറി വി ആര്‍ ജയചന്ദ്രന്‍ തന്നെ ഭീഷണിപ്പെടുത്തി. സക്കീര്‍ ഹുസൈന്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. നിസാര്‍ തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഡയറിക്കുറിപ്പ് പൊലീസിന് കൈമാറി. മരണത്തില്‍ ആരെയും സംശയിക്കുന്നില്ലെന്നായിരുന്നു ഭാര്യയും ബന്ധുക്കളും പൊലീസിന് നല്‍കിയ മൊഴി.

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

ആക്ഷൻ അഡ്വെഞ്ചർ ഡ്രാമയുമായി പെപ്പെ- കീർത്തി സുരേഷ് ടീം; പാൻ ഇന്ത്യൻ ചിത്രം "തോട്ടം" ടൈറ്റിൽ ടീസർ

ഷാർജ പുസ്തകമേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം

SCROLL FOR NEXT