Around us

‘ആഹാരം കിട്ടുന്നില്ല, മുറിക്ക് പുറത്തിറങ്ങാനുമാകുന്നില്ല’; ഇറാനില്‍ കുടുങ്ങി കേരളത്തില്‍ നിന്നുള്ള മത്സ്യ തൊഴിലാളികള്‍

THE CUE

കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. കോവിഡ് 19-ന്റെ (കൊറോണ വൈറസ്) പശ്ചാത്തലത്തില്‍ ഇറാനില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ 17 മലയാളികളാണ് മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലുമാകാതെ കുടുങ്ങിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട്, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇറാനിലെ അസലൂരിലെ മുറിയിലാണ് ഇവരുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാലു മാസം മുമ്പാണ് ഇറാനിലേക്ക് പോയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മലയാളികള്‍ക്കൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമുണ്ട്. മുറിക്ക് പുറത്തിറങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലാണ് ഇരുന്നൂറോളം മത്സ്യത്തൊഴിലാളികള്‍. ശേഖരിച്ച് വെച്ചിരുന്ന ആഹാരസാധനങ്ങളും തീര്‍ന്നെന്ന് ഇവര്‍ പറയുന്നു. ഒരു മുറിയില്‍ ഇരുപതിലധികം ആളുകള്‍ വീതമാണ് താമസിക്കുന്നത്.

സ്‌പോണ്‍സറുമായി ബന്ധപ്പെട്ടിരുന്നെന്നും, സര്‍ക്കാര്‍ വൃത്തങ്ങളെ വിവരം അറിയിച്ച് ഇന്ത്യയിലേക്ക് മടങ്ങാനാണ് സ്‌പോണ്‍സര്‍ അറിയിച്ചതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. അതേസമയം ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തുടര്‍നടപടികള്‍ക്കായി നോര്‍ക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT