Around us

ഭാര്യയെ മൊഴി ചൊല്ലിയ കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസ്

THE CUE

സംസ്ഥാനത്ത് മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള ആദ്യകേസ് കോഴിക്കോട്. ചെറുവാടി സ്വദേശി ഇ കെ ഉസാമിനെ മുത്തലാഖ് കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മുസ്ലീം വുമന്‍സ് പ്രൊട്ടക്ഷന്‍ ആക്ട് 3,4 വകുപ്പുകള്‍ പ്രകാരമാണ് കേസ് ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. മുക്കം കുമാരനെല്ലൂര്‍ സ്വദേശിയാണ് ഇ കെ ഉസാമിനെതിരെ പരാതി നല്‍കിയത്.

അടുത്തിടെയാണ് മുസ്ലീംകള്‍ക്കിടയില്‍ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹം ബന്ധം വേര്‍പെടുത്തുന്ന സാമ്പ്രദായിക രീതി നിരോധിച്ചുകൊണ്ടുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. ഇത് പ്രകാരം നേരിട്ടുള്ള വാക്കുകള്‍ വഴിയോ, ടെലിഫോണിലൂടെയോ എഴുത്തിലൂടേയോ, ഡിജിറ്റല്‍ മാധ്യമങ്ങള്‍ മുഖേനയോ മൊഴി ചൊല്ലുന്നത് കുറ്റകരമായി. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന പുരഷന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. മൊഴി ചൊല്ലപ്പെട്ട സ്ത്രീയോ, കുടുംബാംഗങ്ങളോ മുഖേന എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിലൂടെ ആരോപിതനെതിരെ കുറ്റം ചുമത്തപ്പെടും. ഇരയായ സ്ത്രീയുടെ അനുമതിയോടെ പ്രതിയാ പുരുഷന് ജാമ്യം നല്‍കാന്‍ മജിസ്‌ട്രേറ്റിന് അധികാരമുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT