Around us

'മാറിനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല, ആക്രമണം തുടരുന്നു', ചാരിറ്റിപ്രവര്‍ത്തനം വീണ്ടും തുടങ്ങുന്നുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍

ചാരിറ്റി പ്രവര്‍ത്തനം വീണ്ടും തുടങ്ങുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍. അപവാദപ്രചരണങ്ങളെ തുടര്‍ന്ന് എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ചിട്ടും തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം തുടരുകയാണെന്നും അതിനാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുകയാണെന്നും ഫിറോസ് കുന്നംപറമ്പില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കള്ള പ്രചരണങ്ങളും എഡിറ്റിങ്ങ് വീഡിയോസ് ഉണ്ടാക്കി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഫേക്ക് പേജുകളും നിരന്തരം ആക്രമിക്കുന്ന സൈബര്‍ ഗുണ്ടകളും സമാധാനം താരാതായപ്പോഴാണ് എല്ലാം അവസാനിപ്പിച്ചതെന്ന് ഫിറോസ് പറയുന്നു. ഇപ്പോഴും പിന്തുടര്‍ന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്ന ഇത്തരക്കാര്‍ക്ക് മുന്നില്‍ ഇനി മാറിനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് അവസാനിപ്പിച്ചിടത്ത് നിന്ന് വീണ്ടും ചാരിറ്റി തുടങ്ങുകയാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഉറപ്പായും ശിക്ഷ ലഭിക്കണമെന്നും, തനിക്കെതിരെ എന്ത് തെളിവുണ്ടെങ്കിലും പൊലീസില്‍ പരാതി നല്‍കണമെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയ വഴി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ നേരത്തെ സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 2019 ഡിസംബറിലാണ് ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. സമൂഹത്തിന് നല്ലത് ചെയ്യാന്‍ മാത്രമാണ് ശ്രമിച്ചതെന്നും, നിരന്തരമായി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുന്നകയാണ്, ഇനി ആരും സഹായം അഭ്യര്‍ത്ഥിച്ച് വരരുതെന്നും ഫിറോസ് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാം അവസാനിപ്പിച്ചിട്ടും സൈബര്‍ ആക്രമണം തുടരുന്നതിനാല്‍ ചാരിറ്റി പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുകയാണെന്നാണ് ഫിറോസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നമുക്ക് തുടങ്ങാം.........

കള്ള പ്രചരണങ്ങളും എഡിറ്റിങ്ങ് വീഡിയോസ് ഉണ്ടാക്കി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഫേക്ക് പേജുകളും,നിരന്തരം ആക്രമിക്കുന്ന സൈബര്‍ ഗുണ്ടകളും,ചെയ്യുന്ന പ്രവര്‍ത്തനത്തിന് സമാധാനം താരാതായപ്പോഴാണ് എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ച് ചാരിറ്റി അവസാനിപ്പിച്ചത്, പക്ഷെ എല്ലാം അവസാനിപ്പിച്ചിട്ടും പിന്‍ തുടര്‍ന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്ന ഇത്തരക്കാര്‍ക്ക് മുന്നില്‍ ഇനി മാറിനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല അവസാനിപ്പിടത്ത് നിന്നും ഞാന്‍ തുടരുകയാണ് നാളെ മുതല്‍ നിങ്ങള്‍ ആഗ്രഹിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന ആ പഴയ ഫിറോസ് കുന്നംപറമ്പില്‍ നിങ്ങള്‍ക്ക് മുന്നില്‍ നിങ്ങളെ തേടിയിറങ്ങുകയാണ് ആ സ്‌നേഹവും സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും തുടര്‍ന്നും ഉണ്ടാവണം.

NB: തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഉറപ്പായും ശിക്ഷ ലഭിക്കണം എനിക്കെതിരെ ഫേസ്ബുക്കില്‍ കുരക്കുന്നവരോട് നിങ്ങളുടെ കയ്യില്‍ എനിക്കെതിരെ എന്ത് തെളിവുണ്ടെങ്കിലും പോലിസില്‍ ബന്ധപ്പെടു പരാതി നല്‍കൂ.

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

SCROLL FOR NEXT