Around us

നാല് വയസ്സുകാരി പാഴ്‌സല്‍ ലോക്കര്‍ പൂട്ടി, ഉള്ളില്‍ അകപ്പെട്ട് ഒരു വയസ്സുകാരന്‍, ഒടുവില്‍ രക്ഷപ്പെടല്‍

അമ്മയ്‌ക്കൊപ്പം പാഴ്‌സല്‍ വിതരണകേന്ദ്രത്തിലെത്തിയ ഒരു വയസ്സുകാരന്‍ ലോക്കറില്‍ കുടുങ്ങി. ഏറെ പരിശ്രമിച്ചിട്ടും തുറക്കാനാവാതായതോടെ അഗ്നിശമനസേനാംഗങ്ങളെത്തി വാതില്‍ തകര്‍ത്ത് കുട്ടിയെ പുറത്തെത്തിച്ചു. ചൈനയിലെ ജ്യാങ് ക്‌സി പ്രവിശ്യയിലായിരുന്നു സംഭവം. പാഴ്‌സല്‍ സ്വീകരിക്കാനെത്തിയ അമ്മയ്‌ക്കൊപ്പം നാലുവയസ്സുകാരിയും, ഒരുവയസ്സും കുറച്ചുമാസങ്ങളും മാത്രം പ്രായമുള്ള ആണ്‍കുഞ്ഞുമുണ്ടായിരുന്നു. യുവതി സാധനം കൈപ്പറ്റുമ്പോള്‍ കുട്ടികള്‍ ലോക്കറിന് സമീപത്ത് കളിച്ചുകൊണ്ടിരുന്നു. ഇതിനിടെ ആണ്‍കുഞ്ഞ് ഏറ്റവും അടിയിലെ കാലിയായ ഒരു ലോക്കറില്‍ കയറിയിരുന്നു. പൊടുന്നനെ സഹോദരി വാതില്‍ അടച്ചു. ഇതോടെ ഒരു വയസ്സുകാരന്‍ അതിനുള്ളില്‍ കുടുങ്ങി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജീവനക്കാര്‍ ഏറെ പണിപ്പെട്ടിട്ടും ലോക്കറിന്റെ വാതില്‍ തുറക്കാനായില്ല. ഉള്ളില്‍ അകപ്പെട്ടതോടെ കുട്ടി ആര്‍ത്ത് കരയാന്‍തുടങ്ങി. ഇതോടെ അമ്മ പുറത്തുന്ന് അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അമ്മ പുറത്തുണ്ട്, കരയേണ്ടെന്ന് അവര്‍ ആവര്‍ത്തിച്ച് പറഞ്ഞു. അതിനിടെ ലോക്കര്‍ തുറക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ അധികൃതര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. തുടന്ന് സംഘമെത്തി വാതില്‍ തകര്‍ത്തതോടെ കുട്ടി പുറത്തെത്തി. കരഞ്ഞുകൊണ്ട് പുറത്തിറങ്ങിയ കുഞ്ഞ് അമ്മയെ ചേര്‍ത്തണച്ച് കരഞ്ഞു. കുട്ടിക്ക് യാതൊരുവിധ പരിക്കുകളുമില്ല. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT