Around us

‘കല്ലും കുറുവടിയുമായെത്തി’; അടിയ്ക്കും വിവാദത്തിനും പിന്നാലെ സിപിഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിന് കേസ്

THE CUE

ഐജി ഓഫീസ് മാര്‍ച്ചും ലാത്തിച്ചാര്‍ജും വിവാദമായതിന് പിന്നാലെ സിപിഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സംസ്ഥാന കമ്മിറ്റിയംഗം ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് കേസ്. അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയെന്നും, കല്ലും കുറുവടിയും അടക്കമുള്ള ആയുധങ്ങളുമായാണ് എത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എല്‍ദോ എബ്രഹാം എംഎല്‍എ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.

പൊലീസ് ലാത്തിച്ചാര്‍ജിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുണ്ടായിരുന്നത് ഇതിന് തെളിവാണെന്നും പി രാജു ആരോപിക്കുന്നു.

ലാത്തിച്ചാര്‍ജില്‍ ഭരണമുന്നണി കക്ഷിയായ സിപിഐയുടെ എംഎല്‍എയ്ക്കും ജില്ലാ സെക്രട്ടറിക്കും പരുക്കേറ്റത് വിവാദമുണ്ടാക്കിയിരുന്നു. പൊലീസ് നടപടിക്കെതിരെ സംസ്ഥാന നേതൃത്വം ശക്തമായ നിലപാട് എടുക്കാത്തത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ബ്ലാക്‌മെയില്‍ ചെയ്യപ്പെടുകയാണെന്നും ആരോപണങ്ങളുയര്‍ന്നു. എംഎല്‍എയുടെ കൈ ഒടിഞ്ഞെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുമായി പൊലീസും രംഗത്തെത്തി.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT