Around us

കുമ്മനം രാജശേഖരനെതിരെ കേസ്; നടപടി സാമ്പത്തിക തട്ടിപ്പ് പരാതിയില്‍

ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസ് എടുത്തു. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് നടപടി. ആറന്‍മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കേസില്‍ നാലാം പ്രതിയാണ് കുമ്മനം രാജശേഖരന്‍. ആറന്‍മുള പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കുമ്മനം രാജശേഖരന്റെ പി.എ. ആയിരുന്ന പ്രവീണാണ് കേസില്‍ ഒന്നാം പ്രതി. മിസോറാം ഗവര്‍ണറായിരുന്നപ്പോള്‍ ഓഫീസ് സ്റ്റാഫായിരുന്ന സേവ്യര്‍ ആണ് മൂന്നാം പ്രതി. ബി.ജെ.പി. ഐ.ടി സെല്‍ കണ്‍വീനറായ ഹരി അഞ്ചാം പ്രതിയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കമ്പനിയില്‍ പാര്‍ട്ണറാക്കാമെന്ന് വാഗ്ദാനം ചെയ്ത് ആറന്‍മുള സ്വദേശി ഹരികൃഷ്ണനില്‍ നിന്നും 28.75 ലക്ഷം രൂപ വാങ്ങിയെങ്കിലും തുടര്‍നടപടികളുണ്ടായില്ലെന്നാണ് പരാതി. പല തവണ കുമ്മനം രാജശേഖരനെ കണ്ടിട്ടും നടപടി ഉണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT