Around us

ഷെയ്ന്‍ നിഗമിന്റെ വിലക്ക് നീക്കി; ഏപ്രില്‍ 15 മുതല്‍ അഭിനയിക്കാമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന

നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഏപ്രില്‍ 15 മുതല്‍ പുതിയ സിനിമകളില്‍ അഭിനയിക്കാമെന്ന് സംഘടന അറിയിച്ചു. ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയിലിലായിരിക്കും ആദ്യം അഭിനയിക്കുക. അതിന് ശേഷം ഖുര്‍ബാനിയുടെ സെറ്റിലെത്തും. ഈ മാസം 31നായിരിക്കും ഖുര്‍ബാനിയുടെ ചിത്രീകരണത്തിനായി എത്തുകയെന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ആന്റോ ജോസഫ് അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാംതാരസംഘടനയായ അമ്മ വിലക്ക് നീക്കുന്നതിനായി ഇടപെട്ടിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയുമായി അമ്മ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. പൊഡ്യുസേഴ്‌സ് അസോസിയേഷന്റെ തീരുമാനം അംഗീകരിക്കുമെന്ന് ഷെയ്ന്‍ നിഗം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വെയില്‍, ഖുര്‍ബാനി സിനിമകളുടെ നഷ്ടപരിഹാരമായി 32 ലക്ഷം രൂപ നല്‍കാന്‍ കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ നിര്‍വ്വാഹക സമിതി യോഗത്തില്‍ ധാരണയായിരുന്നു.

എന്നാല്‍ തുകയുടെ കാര്യത്തില്‍ അന്തിമ തീരുമാനം നിര്‍മ്മാതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കാമെന്നായിരുന്നു ഭാരവാഹികള്‍ അറിയിച്ചിരുന്നത്. വെയില്‍, ഖുര്‍ ബാനി സിനിമകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാമെന്ന് ഷെയിന്‍ സമ്മതിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി നിര്‍മ്മാതാക്കള്‍ ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വെയില്‍, ഖുര്‍ബാനി, ഉല്ലാസം സിനിമകളുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ഇതിന് പിന്നില്‍.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT