Around us

ലിബറല്‍ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല നിലപാട് പറയുന്നത്, പിന്തിരിപ്പന്‍ ചാപ്പകുത്തല്‍ തുടരട്ടെയെന്ന് ഫാത്തിമ തഹ്‌ലിയ

ലിബറല്‍ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല താന്‍ നിലപാട് പറയുന്നതെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാന്‍ അനുവദിക്കലാണ് ജനാധിപത്യമെന്ന് തഹ്‌ലിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ജന്റര്‍ ന്യൂട്രാലിറ്റി (ലിംഗ നിഷ്പക്ഷത) എന്നതും ജന്റര്‍ സെന്‍സിറ്റൈസേഷന്‍(ലിംഗ സംവേദനക്ഷമത) എന്നതും രണ്ടും വ്യത്യസ്ത ആശയങ്ങളാണ്. ആളുകളുടെ സ്വത്വത്തെ സെന്‍സര്‍ ചെയ്യപ്പെടാതെ, മറച്ചുവെക്കപ്പടാതെ, മറ്റൊരാളായി അഭിനയിക്കപ്പെടാതെ, നിങ്ങള്‍ക്ക് നിങ്ങളായി നിലക്കൊള്ളാന്‍ സാധിക്കുക എന്നതാണ് ജന്റര്‍ ഇക്ക്വാലിറ്റി എന്നും തഹ്‌ലിയ പറഞ്ഞു.

ഏതൊരു സ്വത്വത്തേയും ഇല്ലാതാക്കി പൊതുസ്വത്വം എന്ന ഏകീകരണരൂപം മാനദണ്ഡമായി മാറിയാല്‍ അത് മറ്റ് സ്വത്വങ്ങളെ അരികുവത്കരിക്കും. ഓരോ വ്യക്തിയുടേയും അന്തസിന് ചേര്‍ന്ന, അവരുടെ ശാരീരിക സ്വയംഭരണവും സമഗ്രതയും ഉള്‍പ്പെടുന്ന അവകാശങ്ങള്‍ വകവെച്ച് നല്‍കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും തഹ്‌ലിയ പറഞ്ഞു.

തെരഞ്ഞെടുക്കാനുള്ള അവകാശത്തെ എടുത്തുകളയലോ പരിമിതപ്പെടുത്തലോ അല്ല! മുന്നോട്ടുള്ള അവരുടെജീവിതത്തില്‍ ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാര്‍ത്ഥിക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാന്‍ അനുവദിക്കലാണ് ജനാധിപത്യം. ഇത് യു.ജി.സിയുടെ തന്നെ സാക്ഷം കമ്മിറ്റി റിപ്പോര്‍ട്ടിലും കേരളത്തില്‍ നടന്ന കേരള ഹയര്‍ എജുക്കേഷന്‍ കൗണ്‍സിലിനു കീഴില്‍ നടന്ന പഠനങ്ങളിലും ഇത് പറയുന്നുണ്ടെന്നും തഹ്‌ലിയ പറഞ്ഞു.

വിയോജിക്കുന്നവര്‍ക്ക് മേല്‍ പിന്തിരിപ്പന്‍ ചാപ്പ കുത്തുന്നത് തുടരട്ടെ, പക്ഷേ വയായടപ്പിക്കാം എന്ന് കരുതേണ്ടെന്നും തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ജന്റര്‍ ന്യൂട്രാലിറ്റി (ലിംഗ നിഷ്പക്ഷത) എന്നതും ജന്റര്‍ സെന്‍സിറ്റൈസേഷന്‍(ലിംഗ സംവേദനക്ഷമത) എന്നതും രണ്ടും വ്യത്യസ്ത ആശയങ്ങളാണ്. ആളുകളുടെ സ്വത്വത്തെ സെന്‍സര്‍ ചെയ്യപ്പെടാതെ, മറച്ചുവെക്കപ്പടാതെ, മറ്റൊരാളായി അഭിനയിക്കപ്പെടാതെ, നിങ്ങള്‍ക്ക് നിങ്ങളായി നിലക്കൊള്ളാന്‍ സാധിക്കുക എന്നതാണ് ജന്റര്‍ ഇക്ക്വാലിറ്റി.

ഏതൊരു സ്വതത്തേയും ഇല്ലാതാക്കി പൊതുസ്വത്വം എന്ന ഏകീകരണരൂപം മാനദണ്ഡമായി മാറിയാല്‍ അത് മറ്റ് സ്വത്വങ്ങളെ അരികുവല്‍ക്കരിക്കും. ഓരോ വ്യക്തിയുടെ അന്തസ്സിനു ചേര്‍ന്ന, അവരുടെ ശാരീരിക സ്വയംഭരണവും സമഗ്രതയും ഉള്‍പ്പെടുന്ന അവകാശങ്ങള്‍ വക വെച്ച് നല്‍കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തേണ്ടത്. അല്ലാതെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ എടുത്തുകളയലോ പരിമിതപ്പെടുത്തലോ അല്ല!

മുന്നോട്ടുള്ള അവരുടെജീവിതത്തില്‍ ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാര്‍ത്ഥിക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാന്‍ അനുവദിക്കലാണ് ജനാധിപത്യം. അവിടെ ലിംഗനിഷ്പക്ഷതയല്ല ലിംഗ സംവേദനക്ഷമതയാണ് നമ്മുടെ മാര്‍ഗം. ഇത് യു.ജി.സിയുടെ തന്നെ സാക്ഷം കമ്മിറ്റി റിപ്പോര്‍ട്ടിലും കേരളത്തില്‍ നടന്ന കേരള ഹയര്‍ എജുക്കേഷന്‍ കൗണ്‍സിലിനു കീഴില്‍ നടന്ന പഠനങ്ങളിലും പറയുന്നുണ്ട്.

ലിബറല്‍ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല ഞാന്‍ നിലപാട് പറയുന്നത്. എന്റെ ബോധ്യങ്ങളാണ് ഞാന്‍ പറയുന്നത്. വിയോജിക്കുന്നവര്‍ക്ക് മേല്‍ പിന്തിരിപ്പന്‍ ചാപ്പ കുത്തുന്നത് തുടരട്ടെ, പക്ഷേ വയായടപ്പിക്കാം എന്ന് കരുതണ്ട !

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT