Around us

'ശൈലജയെ മുഖ്യമന്ത്രിയാക്കാമായിരുന്നില്ലേ, ഡിസിസി അധ്യക്ഷ പട്ടികയിലും ഒരു വനിത പോലും ഇല്ല'; ഫാത്തിമ തഹ്‌ലിയ

കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളില്‍ സ്ത്രീകള്‍ക്ക് കൃത്യമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. മുസ്ലീം ലീഗ് മാത്രമല്ല, കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് സംഘടനകളും സമാന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഫാത്തിമ മീഡിയ വണ്ണിനോട് പറഞ്ഞു.

രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാന്ത്ര്യം ഒരു പരിധിവരെ മാത്രമേയുള്ളൂ എന്ന് തെളിയിക്കുന്നതാണോ ലീഗിന്റെ നടപടികളെന്ന ചോദ്യത്തോടായിരുന്നു ഫാത്തിമയുടെ പ്രതികരണം. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരിശോധിച്ചാല്‍ എവിടെയാണ് സ്ത്രീകള്‍ക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുള്ളതെന്ന് ഫാത്തിമ ചോദിച്ചു.

'ഏറ്റവും ഒടുവില്‍ വന്ന ഡിസിസി പ്രസിഡണ്ടുമാരുടെ പട്ടികയില്‍ ഒരു വനിത പോലും ഇല്ല. അക്കാര്യത്തില്‍ ബിന്ദു കൃഷ്ണ പ്രതികരിച്ചിരുന്നു. മന്ത്രിസഭയില്‍ മൂന്ന് വനിത മന്ത്രിമാര്‍ ഉണ്ടെന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് നിസാരകാര്യമാണ്. ഈ മന്ത്രിസഭയില്‍ കെ.കെ.ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്താമായിരുന്നില്ലേ. അത് എല്ലാവരും ആഗ്രഹിച്ചിരുന്നില്ലേ. ഗൗരിയമ്മയോട് ചെയ്തതെന്താണെന്ന് നമുക്കറിയാം. അക്കാര്യത്തില്‍ ഒരു പാര്‍ട്ടിയെ പോയിന്റെ ചെയ്യേണ്ടതില്ല', ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

മുസ്ലീം ലീഗില്‍ നിന്ന് 'ഹരിത'ക്ക് നീതി ലഭിച്ചില്ലെന്നും ഫാത്തിമ പ്രതികരിച്ചിരുന്നു. എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ പരാതികൊടുത്ത പെണ്‍കുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണ്. മെന്റല്‍ ട്രോമയിലൂടെയാണ് താനടക്കം കടന്നു പോകുന്നത്. ലീഗ് നടത്തിയ ചര്‍ച്ചയോടും പുറത്തിറക്കിയ വാര്‍ത്താകുറിപ്പിനോടും വിയോജിപ്പുമുണ്ട്. വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹരിത നേതൃത്വമാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT