Around us

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍

ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് കുട്ടിയുടെ പിതാവ് അസ്‌കര്‍ അലിയെ കസ്റ്റഡിയിലെടുത്തത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ട് വരും. ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘവും കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

പത്ത് വയസുകാരന്റെ വിദ്വേഷ മുദ്രാവാക്യം വിളിയില്‍ 24 പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിക്കൊപ്പം കൂടി നിന്ന് മുദ്രാവാക്യം ഏറ്റുചൊല്ലിയവരാണ് കസ്റ്റഡിയില്‍ ആയത്.

വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് 24 പേരെയും കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി.

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് ഈ സംഭവത്തിലല്ലേ എന്ന് ചോദിച്ച കോടതി സംഭവത്തിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. റാലിക്കെതിരെ നല്‍കിയ ഹര്‍ജി ഒത്തുതീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. രാജ്യത്ത് എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണോ എന്നും കോടതി ചോദിച്ചിരുന്നു.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT