Around us

'കള്ളനെന്ന് കരുതി'; തിരുവനന്തപുരത്ത് മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു

തിരുവനന്തപുരം പേട്ടയില്‍ മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. 19കാരനായ അനീഷ് ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. പേട്ട സ്വദേശിയാണ് അനീഷ് ജോര്‍ജും. പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലന്‍ പൊലീസില്‍ കീഴടങ്ങി.

കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലന്‍ പൊലീസിനോട് പറഞ്ഞത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മുറിയില്‍ ശബ്ദം കേട്ട് ഉണര്‍ന്ന അച്ഛന്‍ ലാലന്‍ ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു.

മുറി തുറക്കാഞ്ഞതോടെ വാതില്‍ തല്ലി തകര്‍ത്ത് അകത്ത് കയറി യുവാവിനെ കുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ലാലന്‍ തന്നെയാണ് സംഭവം അറിയിച്ചത്. യുവാവിനെ കുത്തിയെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലന്‍ പൊലീസിനോട് പറയുകയായിരുന്നു.

പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT