Around us

ഫാസ്ടാഗ്: കുമ്പളത്തും പാലിയേക്കരയിലും ഇളവ്

THE CUE

ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായ കുമ്പളം, പാലിയേക്കര ടോള്‍പ്ലാസകളില്‍ ഇളവ് ഏര്‍പ്പെടുത്തി. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ തിരക്ക് പരിഗണിച്ചാണ് നടപടി. ഇവിടെ കൂടുതല്‍ ബൂത്തുകള്‍ സ്ഥാപിക്കും. 30 ദിവസത്തേക്കാണ് ഇളവ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്തെ 65 ടോള്‍പ്ലാസകളിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പണം കൊടുക്കുന്നുവെന്ന് കണ്ടെത്തിയ ഇടങ്ങളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഓരോ ടോള്‍ പ്ലാസകളിലെയും ബൂത്തുകളില്‍ 25 ശതമാനത്തില്‍ പണം സ്വീകരിക്കും.

രാവിലെ 10 മണി മുതലാണ് ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കിയത്. പാലിയേക്കരയിലെ 12 ബൂത്തുകളില്‍ ആറെണ്ണമായിരുന്നു ഫാസ്ടാഗ് സംവിധാനമുള്ള വാഹനങ്ങള്‍ക്കായി നീക്കിവെച്ചിരുന്നത്. വൈകുന്നേരത്തോടെ അത് രണ്ടാക്കി കുറയ്ക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. സംസ്ഥാനത്ത് 40 ശതമാനം വാഹനങ്ങള്‍ മാത്രം ഫാസ്ടാഗിലേക്ക് മാറിയിട്ടുള്ളുവെന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. പാലിയേക്കരയ്ക്കും കുമ്പളത്തിനും പുറമേ വാളയാര്‍ പാമ്പന്‍പള്ളം ടോള്‍, കൊച്ചി കണ്ടെയ്‌നര്‍ ടെര്‍മിനലിനോട് ചേര്‍ന്നുള്ള പൊന്നാരിമംഗലം ടോള്‍ എന്നിവയിലാണ് കേരളത്തില്‍ ഫാസ്ടാഗ് നടപ്പിലാക്കിയിരിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT